ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യയില്‍ മലയാളത്തിലെ കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച  പുരസ്‌കാര സന്ധ്യയില്‍ മലയാളത്തിലെ കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടല്‍ അര്‍കാഡിയയില്‍ നടന്നു. യുകെയ്ക്ക് പുറത്ത് നടന്ന ആദ്യ പൊതുചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മലയാള കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.


ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തി .ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകള്‍ ചൊല്ലി. ലണ്ടന്‍ മലയാള സാഹിത്യവേദി കോഓര്‍ഡിനേറ്ററും പത്താം വാര്‍ഷീകാഘോഷങ്ങളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും ആയ സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോഓര്‍ഡിനേറ്റര്‍ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു.


പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എംപി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.


പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ , പത്രപ്രവര്‍ത്തകനും മനോരമ വീക്കിലി എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ കെ.എ. ഫ്രാന്‍സിസ് , ലണ്ടനില്‍ താമസിച്ചു മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികള്‍ രചിച്ച കാരൂര്‍ സോമന്‍, പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ സാംസ്‌കാരിക രംഗത്തും സാഹിത്യരംഗത്തും അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നില്‍ക്കുന്ന മാത്യു നെല്ലിക്കുന്ന് , ജര്‍മനിയിലെ കലാസാംസ്‌കാരിക രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്നവ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

Other News in this category



4malayalees Recommends