യുഎസില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധനവ്; ഇന്നലെ മരിച്ചത് 2513; പുതിയ രോഗികള്‍ 30,461 ; ആകെ മരണം 61,797; മൊത്തം രോഗികള്‍ 1,066,878; മരണത്തിലും രോഗികളിലും യുഎസ് തന്നെ മുന്നില്‍

യുഎസില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും  വര്‍ധനവ്; ഇന്നലെ മരിച്ചത് 2513; പുതിയ രോഗികള്‍  30,461 ; ആകെ മരണം 61,797; മൊത്തം രോഗികള്‍ 1,066,878; മരണത്തിലും രോഗികളിലും യുഎസ് തന്നെ മുന്നില്‍
യുഎസില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ വര്‍ധനവുണ്ടായിരിക്കുന്നു. ഇന്നലത്തെ പ്രതിദിന കൊറണ മരണങ്ങള്‍ 2513ഉം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ രോഗികളുടെ എണ്ണം 30,461 ഉം ആയി രേഖപ്പെടുത്തുവെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചത്തെ പ്രതിദിന കൊറോണ മരണമായ 2481 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ പ്രതിദിന മരണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 25,910 ആണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുന്നു.രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 61,797 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,066,878 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 147,473 ആയാണുയര്‍ന്നത്.

ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മോചനം ലഭിച്ചിട്ടില്ല.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 23,474 മരണങ്ങളും 306,158 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 6,770 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 116,264 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 60,265 പേര്‍ രോഗികളായപ്പോള്‍ 3,405 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 2,215 ഉം രോഗികളുടെ എണ്ണം 50,355 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 45,865 ഉം മരണം 2,354ഉം ആണ്.മിച്ചിഗനില്‍ 3,670 പേര്‍ മരിക്കുകയും 40,399 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.





Other News in this category



4malayalees Recommends