യുഎസില്‍ കൊറോണ മരണങ്ങള്‍ 63,972; രോഗികളുടെ എണ്ണം 1,099,275; 24 മണിക്കൂറിനിടെ മരിച്ചത് 2,175; പുതിയ രോഗികള്‍ 32,397; മരണത്തിന്റെയും രോഗികളുടെയും കാര്യത്തില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്കിന് തന്നെ; രോഗമുക്തി നേടിയവര്‍ 156,089

യുഎസില്‍ കൊറോണ മരണങ്ങള്‍ 63,972; രോഗികളുടെ എണ്ണം 1,099,275; 24 മണിക്കൂറിനിടെ മരിച്ചത് 2,175; പുതിയ രോഗികള്‍ 32,397; മരണത്തിന്റെയും രോഗികളുടെയും കാര്യത്തില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്കിന് തന്നെ; രോഗമുക്തി നേടിയവര്‍  156,089
യുഎസില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ഇന്നലെ 2,175 ആയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ട് മുമ്പത്തെ ദിവസമുണ്ടായ കൊറോണ മരണങ്ങളായ 2513 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇടിവുണ്ടായത് അല്‍പം ആശ്വാസം പകരുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കൊറോണ രോഗികളുടെ എണ്ണം 32,397 ആണ്. തൊട്ട് മുമ്പത്തെ ദിവസം സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 30,461 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നു.

രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 63,972 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,099,275 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം ആയാണുയര്‍ന്നത്.ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മോചനം ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 23,780 മരണങ്ങളും 310,839 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 7,228 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 118,652 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 62,205 പേര്‍ രോഗികളായപ്പോള്‍ 3,562 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 2,355 ഉം രോഗികളുടെ എണ്ണം 52,918 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 47,999 ഉം മരണം 2,541ഉം ആണ്.മിച്ചിഗനില്‍ 3,789പേര്‍ മരിക്കുകയും 41,379 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.

Other News in this category



4malayalees Recommends