റെംഡെസിവര്‍ അമേരിക്കയെ രക്ഷിക്കുമോ? കോവിഡ് 19 രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍, പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നല്‍കാന്‍ അമേരിക്കയില്‍ അനുമതി; പ്രതീക്ഷയോടെ അധികൃതര്‍; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമെന്ന് ട്രംപ്

റെംഡെസിവര്‍ അമേരിക്കയെ രക്ഷിക്കുമോ? കോവിഡ് 19 രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍, പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നല്‍കാന്‍ അമേരിക്കയില്‍ അനുമതി; പ്രതീക്ഷയോടെ അധികൃതര്‍; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമെന്ന് ട്രംപ്

കോവിഡ് 19 രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍, പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നല്‍കാന്‍ അമേരിക്കയില്‍ അനുമതി. റെംഡെസിവര്‍ എന്ന മരുന്ന് രോഗികള്‍ക്ക് നല്‍കാനാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസേ്ട്രഷന്‍ അനുമതി നല്‍കിയത്.ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ സ്റ്റീഫന്‍ ഹാഹിന്റെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. റെംഡെസിവര്‍ എന്ന മരുന്ന് കോവിഡ് 19 രോഗികളില്‍ ഫലപ്രദമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമെ ഇത് ഉപയോഗിക്കുവെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. അതിനിടെയാണ് അമേരിക്കയിലെ മരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.


മരുന്ന് ഉപയോഗിക്കാന്‍ അനുമതി കിട്ടിയത് കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. വൈറസിന്റെ വ്യാപനം തടയുന്നതില്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ അമേരിക്കന്‍ ഇന്‍ഫക്ഷ്യസ് ഡീസസസ് തലവന്‍ ആന്റോണി ഫൗസി വ്യക്തമാക്കിയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 75 ആശുപത്രികളിലെ 1000 രോഗികള്‍ക്കാണ് മരുന്ന് നേരത്തെ നല്‍കിയത്. ഈ മരുന്ന് നല്‍കിയ 31 ശതമാനം പേര്‍ക്കും രോഗം വേഗം ഭേദമായെന്നാണ് കണ്ടെത്തിയത്. രോഗം പൂര്‍ണമായി മാറാന്‍ വേണ്ടി വരുന്ന ശരാശരി സമയത്തിലും ഈ മരുന്ന് ഉപയോഗിച്ചവരില്‍ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ചവരില്‍ മരണ നിരക്ക് എട്ട് ശതമാനമായിരുന്നു. മറ്റ് മരുന്നുകളെക്കാള്‍ കുറവാണിത്അമേരിക്കന്‍ കമ്പനിയായ ഗിലീഡാണ് റെംഡിസിവര്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മരുന്ന് കൊറോണയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതല്‍ നീരീക്ഷണങ്ങള്‍ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതേസമയം ഗുരുതരവാസ്ഥയിലായ രോഗികള്‍ക്ക് ഇത് ആശ്വാസകരമായിരിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. ഈ മരുന്ന് സംബന്ധിച്ച് പരീക്ഷണങ്ങള്‍ ലോകത്തിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുകയാണ്. അതിനിടെയാണ് മരുന്ന് ഉപയോഗിക്കാന്‍ അമേരിക്ക അനുമതി നല്‍കിയത്.

Other News in this category



4malayalees Recommends