യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇന്നലെ ഇടിവുണ്ടായത് ആശ്വാസമാകുന്നു; ഇന്നലെ 1804 പേര്‍ മരിച്ചതോടെ മൊത്തം മരണം 65,776; പുതിയ 32,217 കേസുകള്‍ കൂടിയായപ്പോള്‍ മൊത്തം രോഗികള്‍ 1,131,492

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇന്നലെ ഇടിവുണ്ടായത് ആശ്വാസമാകുന്നു; ഇന്നലെ 1804 പേര്‍ മരിച്ചതോടെ മൊത്തം മരണം 65,776; പുതിയ 32,217 കേസുകള്‍ കൂടിയായപ്പോള്‍ മൊത്തം രോഗികള്‍ 1,131,492

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണത്തിലും ഇന്നലെ കുറവുണ്ടായിരിക്കുന്നുവെന്ന് ആശ്വാസമാകുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്നലെ 1804 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ട് മുമ്പത്തെ പ്രതിദിന മരണമായ 2,175 ആയും വ്യാഴാഴ്ചത്തെ കൊറോണ മരണമായ 2513 മായും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കൊറോണ രോഗികളുടെ എണ്ണം 32,217 ആണ്. തൊട്ട് മുമ്പത്തെ ദിവസങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണമായ 32,397 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.


യുഎസിലെ ആകെ കൊറോണ മരണങ്ങള്‍ 65,776 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,131,492 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 161,563 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 24,069 മരണങ്ങളും 315,222 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 7,538 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 121,190 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 64,311 പേര്‍ രോഗികളായപ്പോള്‍ 3,716 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 2,457 ഉം രോഗികളുടെ എണ്ണം 56,055 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 49,642 ഉം മരണം 2,651ഉം ആണ്.മിച്ചിഗനില്‍ 3,866പേര്‍ മരിക്കുകയും 42,356 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.


Other News in this category



4malayalees Recommends