'ഷാങ്ഹായിലെ പ്രൊഫസര്‍ വെളിപ്പെടുത്തുന്നത് വരെ അവര്‍ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തു വിട്ടില്ല; ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തു'; ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി

കൊറോണ വൈറസ് വ്യാപനം ലോകത്തെ തകിടം മറിക്കുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനി രംഗത്ത്. തന്റെ ആദ്യ പ്രസ് മീറ്റിലാണ് ചൈനക്കെതിരെ കെയ്ലി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തുവെന്നത് രഹസ്യമല്ല. ഷാങ്ഹായിലെ പ്രൊഫസര്‍ വെളിപ്പെടുത്തുന്നത് വരെ അവര്‍ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തു വിട്ടില്ല. അടുത്ത ദിവസം തന്നെ പ്രതികാര നടപടിയായി പ്രൊഫസറുടെ ലാബ് അവര്‍ അടപ്പിച്ചു. സുപ്രധാന സമയത്ത് യുഎസ് അന്വേഷകരെ അവര്‍ കടത്തി വിട്ടതു പോലുമില്ലെന്നും കെയ്ലി കുറ്റപ്പെടുത്തി.

നവംബര്‍ പകുതിയോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് 64,000 അമേരിക്കക്കാരുടെ ഉള്‍പ്പെടെ 2.35ലക്ഷം ജീവനുകളെടുത്ത സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

Other News in this category

4malayalees Recommends