കാനഡയില്‍ കോവിഡ് 19 ഭീഷണി കാരണം തൊഴിലിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്ന കാനഡക്കാരേറെ; നിലവിലെ ലേബര്‍ നിയമങ്ങള്‍ക്ക് എതിരെന്ന് അധികൃതര്‍; ലേബര്‍ ലോ കൊറോണ പോലുള്ള ഭീഷണികളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെന്ന് യൂണിയനുകള്‍

കാനഡയില്‍ കോവിഡ് 19 ഭീഷണി കാരണം തൊഴിലിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്ന കാനഡക്കാരേറെ;  നിലവിലെ ലേബര്‍ നിയമങ്ങള്‍ക്ക് എതിരെന്ന് അധികൃതര്‍;  ലേബര്‍ ലോ കൊറോണ പോലുള്ള ഭീഷണികളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെന്ന് യൂണിയനുകള്‍
കോവിഡ് 19 ഭീഷണി കാരണം തൊഴിലിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്ന കാനഡക്കാര്‍ ഏറെയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ കാരണം കൂടുതല്‍ തൊഴിലിടങ്ങള്‍ രാജ്യത്ത് തുറന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കോവിഡ് ഭീഷണി നിലനില്‍ക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായിട്ടുള്ളതിനാല്‍ നിരവധി തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും ജോലിയിലേക്ക് തിരിച്ച് പോകാന്‍ മനസില്ലെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ തൊഴിലിന് പോകാന്‍ മടിക്കുന്നവരേറെയുണ്ടെന്ന് സ്തിരീകരിച്ച് നിരവധി പ്രൊവിന്‍ഷ്യല്‍ ലേബര്‍ അതോറിറ്റികളാണ് രംഗത്തെത്തിയിരിക്കുന്നത്.

അപകടകരമായ തൊഴില്‍ അവസ്തകള്‍ എടുത്ത് കാട്ടിയാണ് നിരവധി തൊഴിലാളികള്‍ തൊഴിലിനിറങ്ങാതിരിക്കുന്നത്. നിലവിലെ ലേബര്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരത്തില്‍ തൊഴിലിനിറങ്ങാതിരിക്കുന്നത്. എന്നാല്‍ കോവിഡ് 19 പോലുള്ള അസാധാരണമായ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയില്ലാത്തതാണ് ഇപ്പോഴത്തെ തൊഴില്‍ നിയമങ്ങളെന്നാണ് കാനഡയിലെ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്.

കാനഡയിലെ എല്ലാ പ്രവിശ്യകളും അപകടകരമായ തൊഴിലുകള്‍ ചെയ്യാതിരിക്കുന്നതിനുള്ള അവകാശം തൊഴിലാളികള്‍ക്കേകുന്നുണ്ട്. എന്നാല്‍ കോവിഡുമായി സമ്പര്‍ക്കത്തിലാകുമെന്ന പൊതുഭയം കാരണം തൊഴിലിന് ഇറങ്ങാതിരിക്കുന്നതിനെ നിലവിലെ നിയമങ്ങള്‍ പിന്തുണക്കുന്നില്ല. അതു പോലെ തന്നെ തൊഴിലിന് പോകുമ്പോഴും വരുമ്പോഴും കോവിഡ് പശ്ചാത്തലത്തിലുള്ള ഭീഷണിയെ പേടിച്ച് തൊഴിലിന് പോകാതിരിക്കുന്നതിനെയും ഇത്തരം നിയമങ്ങള്‍ പിന്തുണക്കുന്നില്ല.

Other News in this category



4malayalees Recommends