കാനഡയില്‍ കൊറോണക്കാലത്തിന് ശേഷം ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിവസങ്ങള്‍; പ്രവൃത്തി മണിക്കൂറുകളും വെട്ടിച്ചുരുക്കിയേക്കും; നോവ സ്‌കോട്ടിയയിലെ മുനിസിപ്പാലിറ്റി നടത്തുന്ന കംപ്രസ്ഡ് വര്‍ക്ക് വീക്ക് പരീക്ഷണം വിജയം; തൊഴിലാളികള്‍ക്ക് കൂലി കുറയില്ല

കാനഡയില്‍ കൊറോണക്കാലത്തിന് ശേഷം ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിവസങ്ങള്‍; പ്രവൃത്തി മണിക്കൂറുകളും വെട്ടിച്ചുരുക്കിയേക്കും;  നോവ സ്‌കോട്ടിയയിലെ മുനിസിപ്പാലിറ്റി നടത്തുന്ന കംപ്രസ്ഡ് വര്‍ക്ക് വീക്ക് പരീക്ഷണം വിജയം; തൊഴിലാളികള്‍ക്ക് കൂലി കുറയില്ല
കോവിഡ് 19ന് ശേഷം കാനഡയിലെ തൊഴില്‍ അവസ്ഥകളിലും രീതികളിലും അടിമുടി പരിഷ്‌കാരങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമേ ചില തൊഴിലിടങ്ങളിലുണ്ടാവുകയുള്ളുവെന്നാണ് സൂചന. അതേ സമയം പ്രവര്‍ത്തി സമയത്തിലും വെട്ടിച്ചുരുക്കലുണ്ടാകും. എന്നാല്‍ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുകളുണ്ടാവില്ലെന്ന ആശ്വാസപ്രദമാ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

ഇത്തരത്തില്‍ കുറച്ച് മണിക്കൂറുകള്‍ മാത്രം ജോലി ചെയ്യുന്നത് ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നോവ സ്‌കോട്ടിയയിലെ ഗ്വേസ് ബറോ ജില്ലയിലെ ചെറിയൊരു മുനിസിപ്പാലിറ്റിയായ ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കിക്കൊണ്ട് ഒരു പരീക്ഷണം നടത്തിയിരുന്നു. ഇത് ഒരു പൈലറ്റ് പ്രൊജക്ട് എന്ന നിലയിലായിരുന്നു പ്രാവര്‍ത്തികമാക്കിയിരുന്നത്. ഇതിന്റെ പ്രതികരണം വളരെ നല്ലതായിരുന്നുവെന്നാണ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നത്.

ഒമ്പത് മാസത്തെ ഈ പ്രൊജക്ട് കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു വികസിപ്പിച്ചിരുന്നത്. ഇതിലൂടെ മുനിസിപ്പാലിറ്റിയുടെ നിര്‍ണായകമായ തൊഴിലാളികള്‍ക്കെല്ലാം ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്നതിന് തുല്യമായ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ സാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കംപ്രസ്ഡ് വര്‍ക്ക് വീക്ക് എന്ന നിലയിലായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. പുതിയ വര്‍ക്ക് സിസ്റ്റത്തില്‍ ഇവിടുത്തെ തൊഴിലാളികള്‍ ഏറെ ആവേശഭരിതരായിരുന്നുവെന്നാണ് ഗ്വേസ് ബറോ ജില്ലയിലെ മുനിസിപ്പാലിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ബാറി കരോള്‍ പറയുന്നത്. ഇതിനായി ചെറിയ നീക്കുപോക്കുകളും പുനക്രമീകരണങ്ങളുമാണ് തങ്ങള്‍ നടത്തിയതെന്നും ഇത് വളരെ ഉല്‍പാദനപരമായിരുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

കംപ്രസ്ഡ് വര്‍ക്ക് വീക്കെന്നത് പുതിയ സങ്കല്‍പമല്ല. കോവിഡ് 19 ആരംഭിച്ചത് മുതല്‍ ഈ ക്രമീകരണം നടപ്പിലാക്കുന്നതിന് വിവിധ തലങ്ങളില്‍ നിന്നും നിര്‍ദേശങ്ങളുയര്‍ന്ന് വരുകയും ചെയ്തിരുന്നു. കൂടുതല്‍ അയവുള്ള തൊഴില്‍ മണിക്കൂറുകള്‍ അനുവദിക്കുന്നതും വീടുകളില്‍ നിന്നും ജോലി ചെയ്യുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ആളുകള്‍ക്ക് വ്യത്യസ്തമായ ജോലി അവസ്ഥകളില്‍ ജോലിയെടുക്കാന്‍ സാധിക്കുമെന്ന് കൊറോണ കാണിച്ച് തന്നുവെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സാസ്‌കറ്റ്ച്യൂവാനിലെ ഓര്‍ഗനൈസേഷണല്‍ ബിഹേവിയറിലെ അസിസ്റ്റന്റ് പ്രഫസറായ എറിക കാര്‍ലെടണ്‍ പറയുന്നത്.ഗ്വേസ് ബറോ ജില്ലയിലെ മുനിസിപ്പാലി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണം കൊറോണക്ക് ശേഷം കാനഡയിലാകമാനം വ്യാപിക്കുന്നതിനുളള സാധ്യതയും എടുത്ത് കാട്ടപ്പെടുന്നുണ്ട്.

Other News in this category



4malayalees Recommends