കാനഡയുടെ ജിഡിപിയില്‍ കോവിഡ് കാരണം ഏപ്രിലിനും ജൂണിനും ഇടയില്‍ 38.7 ശതമാനം ഇടിവ് ;1961ന് ശേഷം ഒരു ക്വാര്‍ട്ടറിലെ ഏറ്റവും വലിയ ചുരുക്കം; ഏപ്രിലില്‍ സമ്പദ് വ്യവസ്ഥ ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തി;മേയിലും ജൂണിലും മെച്ചപ്പെട്ടു

കാനഡയുടെ ജിഡിപിയില്‍ കോവിഡ് കാരണം ഏപ്രിലിനും ജൂണിനും ഇടയില്‍ 38.7 ശതമാനം ഇടിവ് ;1961ന് ശേഷം ഒരു ക്വാര്‍ട്ടറിലെ ഏറ്റവും വലിയ ചുരുക്കം; ഏപ്രിലില്‍ സമ്പദ് വ്യവസ്ഥ  ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തി;മേയിലും ജൂണിലും മെച്ചപ്പെട്ടു
കാനഡയുടെ ജിഡിപിയില്‍ ഏപ്രിലിനും ജൂണിനും ഇടയില്‍ 38.7 ശതമാനം ഇടിവുണ്ടായെന്ന വെളിപ്പെടുത്തലുമായി സ്റ്റാറ്റിറ്റിക്‌സ് കാനഡ രംഗത്തെത്തി. കോവിഡ് കാരണം ഈ വര്‍ഷത്തെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ കാനഡയിലെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ മോശം അവസ്ഥയിലായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ സമ്പദ് വ്യവസ്ഥ ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയിരുന്നുവെന്നും തുടര്‍ന്ന് മേയിലും ജൂണിലും മെച്ചപ്പെട്ട് വരുകയുമായിരുന്നുവെന്നാണ് കണക്കുകള്‍ എടുത്ത് കാട്ടുന്നത്.

റിയല്‍ ഗ്രോസ് ഡൊമ്‌സ്റ്റിക് പ്രൊഡക്ട് 38.7 ശതമാനം എന്ന വാര്‍ഷിക നിരക്കില്‍ പ്രസ്തുത ക്വാര്‍ട്ടറില്‍ ചുരുങ്ങുകയായിരുന്നുവെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നത്. 1961 മുതല്‍ ഇത് സംബന്ധിച്ച ഡാറ്റകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ക്വാര്‍ട്ടറില്‍ ഇത്തരമൊരു ചുരുക്കം ആദ്യമായിട്ടാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ രാജ്യത്തേര്‍പ്പെടുത്തിയ വ്യാപകമായ ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയിലെ ഓരോ മേഖലയുടെയും ജിഡിപി കുറഞ്ഞതാണ് ഇതിന് കാരണമായിരിക്കുന്നത്.

എന്നാല്‍ എക്കണോമിക് ഔട്ട്പുട്ട് മേയ് മാസത്തില്‍ 4.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. തുടര്‍ന്ന് ജൂണില്‍ അത് 5.6 ശതമാനമായിത്തീര്‍ന്നു. ജൂണില്‍ 5.6 ശതമാനം മെച്ചപ്പെടുമെന്ന പ്രവചനത്തെ മറികടന്നാണീ വളര്‍ച്ചയെന്നത് ആശ്വാസമേകുന്നു. ജൂലൈയില്‍ ജിഡിപിയില്‍ മൂന്ന് ശതമാനം വര്‍ധനവ് ജിഡിപിയില്‍ ഉണ്ടാകുമെന്നായിരുന്നു സ്റ്റാറ്റിറ്റിക്‌സ് കാനഡ പ്രവചിച്ചിരുന്നത്. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തിരിച്ച് വരുന്നുണ്ടെന്നാണ് ബിഎംഒയുടെ ചീഫ് എക്കണോമിസ്റ്റായ ഡൗഗ്ലസ് പോര്‍ട്ടര്‍ പറയുന്നത്.

Other News in this category



4malayalees Recommends