യുഎസിനെ കോവിഡ് 19 വാക്‌സിനായുള്ള അന്താരാഷ്ട്ര സഹകരണ യജ്ഞത്തില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് വൈറ്റ്ഹൗസ്; കാരണം ലോകാരോഗ്യ സംഘടനയുടെ കീഴില്‍ നില്‍ക്കാന്‍ പ്രയാസമുള്ളതിനാല്‍; സ്വന്തം വാക്‌സിന്‍ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് സര്‍ക്കാര്‍

യുഎസിനെ കോവിഡ് 19 വാക്‌സിനായുള്ള അന്താരാഷ്ട്ര സഹകരണ യജ്ഞത്തില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് വൈറ്റ്ഹൗസ്; കാരണം ലോകാരോഗ്യ സംഘടനയുടെ കീഴില്‍ നില്‍ക്കാന്‍ പ്രയാസമുള്ളതിനാല്‍; സ്വന്തം വാക്‌സിന്‍ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് സര്‍ക്കാര്‍
കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണ പ്രയത്‌നത്തില്‍ പങ്ക് ചേരാന്‍ താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തി ട്രംപ് ഭരണകൂടം രംഗത്തെത്തി. ലോകോരോഗ്യ സംഘടന പോലുള്ള സംഘടനകളുടെ കാര്‍ക്കശ്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തതാണ് ഇത്തരമൊരു കൂട്ട് യജ്ഞത്തില്‍ നിന്ന് പിന്മാറുന്നതെന്നും ട്രംപ് ഭരണകൂടം പറയുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസിനെ പിന്‍വലിക്കാനുള്ള ജൂലൈയിലെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനവും വൈറ്റ്ഹൗസ് നടത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടന പൊളിച്ച് പണിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ഇതില്‍ ചൈനയുടെ സ്വാധീനം പരിധിയില്‍ കവിഞ്ഞിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. കോവിഡ് 19 കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ലോകാരോഗ്യ സംഘടനവും യുഎസും തമ്മിലുള്ള ബന്ധം സമീപകാലത്ത് വഷളാക്കിയിരിക്കുന്നത്. കോവിഡ് ആദ്യമേ നിയന്ത്രിക്കാന്‍ ചൈനക്ക് കഴിയുമായിരുന്നിട്ടും അത് ലോകമാകമാനം പടരുന്നതിന് ചൈന വഴിയൊരുക്കിയിട്ടും ലോകാരോഗ്യ സംഘടന ചൈനയോട് മൃദുസമീപനമാണ് കൈക്കൊള്ളുന്നതെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്.

ചില രാജ്യങ്ങള്‍ വാക്‌സിന്‍ ഒറ്റയ്ക്ക് വികസിപ്പിച്ച് വിതരണം ഉറപ്പാക്കാന്‍ യത്‌നിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചില രാജ്യങ്ങള്‍ ഇതിനായി കൂട്ടായ പ്രയത്‌നത്തിലേര്‍പ്പെടുന്നുമുണ്ട്. 150ല്‍ അധികം രാജ്യങ്ങളാണ് കോവിഡ് 19 വാക്‌സിന്‍സ് ഗ്ലോബല്‍ ആക്‌സസ് ഫെസിലിറ്റി അഥവാ കോവാക്‌സ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കൂട്ട് ചേര്‍ന്ന് പ്രയത്‌നിക്കുന്നത്. ഇവരുടെ സംയുക്ത ശ്രമം ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടാണ് പുരോഗതിക്കുന്നത്. ഇതില്‍ പങ്ക് ചേരാന്‍ താല്‍പര്യമില്ലെന്നും സ്വന്തം വാക്‌സിന്‍ ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നുമാണ് വൈറ്റ്ഹൗസ് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends