യുഎസില്‍ പുതുതായി പരീക്ഷിച്ച കോവിഡ് 19 വാക്‌സിന്‍ പ്രതീക്ഷയേകുന്നു; കൊറോണക്കെതിരായ പ്രോട്ടീനുകളെ സ്വാഭാവികമായി ഉല്‍പാദിപ്പിച്ച് എലികളിലെ പരീക്ഷണം വിജയം; ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണം ലക്ഷ്യത്തിലേക്ക്

യുഎസില്‍ പുതുതായി പരീക്ഷിച്ച  കോവിഡ് 19 വാക്‌സിന്‍ പ്രതീക്ഷയേകുന്നു; കൊറോണക്കെതിരായ പ്രോട്ടീനുകളെ സ്വാഭാവികമായി ഉല്‍പാദിപ്പിച്ച് എലികളിലെ പരീക്ഷണം വിജയം; ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണം ലക്ഷ്യത്തിലേക്ക്
യുഎസില്‍ പുതുതായി പരീക്ഷിച്ച കോവിഡ് 19 വാക്‌സിന്‍ പ്രതീക്ഷയേകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഈ വാക്‌സിന്‍ കുത്തി വച്ച എലികളില്‍ കൊറോണ വൈറസിനെതിരായ പ്രത്യേക പ്രോട്ടീനുകള്‍ വികസിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് സ്വാഭാവികമായ രണ്ട് പ്രോട്ടീനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു നാച്വറല്‍ സെല്ലുലാര്‍ പ്രൊസസ് സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് കോശങ്ങളില്‍ കൊറോണ വൈറസിനെ കുത്തി വയ്ക്കുകയും നാനോ പാര്‍ട്ടിക്കിള്‍സിലെ പ്രോട്ടീന്‍ ബൂസ്റ്റിംഗ് ഇന്‍സ്ട്രക്ഷനുകള്‍ എലികളിലേക്ക് ഇന്‍ജക്ഷനിലൂടെ നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഒരു മാസത്തിനകം എലികളില്‍ സാര്‍സ് - കോവ്-2 വൈറസിനെതിരായുള്ള ആന്റിബോഡികള്‍ വികസിച്ച് വരുന്നതായിട്ടാണ് വെളിപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ജേര്‍ണല്‍ അഡ്വാന്‍സ്ഡ് മെറ്റീരിയലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മെസഞ്ചര്‍ ആര്‍എന്‍എയുടെ പ്രത്യേക സീക്വന്‍സുകളില്‍ വ്യതിയാനം വരുത്തിയാണീ വിജയം കൈവരിച്ചിരിക്കുന്നത്. നിലവില്‍ യുഎസില്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ പുരോഗതി പ്രാപിക്കുന്നുവെന്നാണ് ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ യിസൗ ഡോന്‍ഗ് പറയുന്നത്. തന്റെ ലാബില്‍ പുതിയൊരു വാക്‌സിന്‍ വികസിച്ച് വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

നിലവില്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ ഫലപ്രദമായാല്‍ അത് വളരെ നല്ലതാണെന്നും എന്നാല്‍ ഇവ ഫലപ്രദമായില്ലെങ്കില്‍ പകരം സംവിധാനം അഥവാ മറ്റ് വാക്‌സിനുകള്‍ കൂടി പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. കൊറോണയോട് പൊരുതുന്ന പ്രോട്ടീനുകളെ ഉല്‍പാദിപ്പിക്കുന്നതും എലികളില്‍ നടത്തിയിരിക്കുന്നതുമായ പരീക്ഷണത്തിലെ പുരോഗതി ഇതിനാല്‍ പ്രതീക്ഷയേകുന്നുവെന്നും ഡോന്‍ഗ് എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends