കാനഡയില്‍ ഓഗസ്റ്റില്‍ പുതുതായി 2,46,000 ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു;തൊഴിലില്ലായ്മയില്‍ 0.2 ശതമാനം ഇടിവുണ്ടായി തൊഴിലില്ലായ്മ 10.2 ശതമാനമായി;മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങള്‍ക്കിടെ ഉണ്ടായത് ഏതാണ്ട് രണ്ട് മില്യണോളം തൊഴിലുകള്‍

കാനഡയില്‍ ഓഗസ്റ്റില്‍ പുതുതായി 2,46,000 ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു;തൊഴിലില്ലായ്മയില്‍ 0.2 ശതമാനം ഇടിവുണ്ടായി തൊഴിലില്ലായ്മ 10.2 ശതമാനമായി;മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങള്‍ക്കിടെ ഉണ്ടായത് ഏതാണ്ട് രണ്ട് മില്യണോളം തൊഴിലുകള്‍
കാനഡയുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഓഗസ്റ്റില്‍ പുതുതായി 2,46,000 ജോലികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് കാരണം രാജ്യത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതിനിനിടെയാണ് പുതിയ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് കൊണ്ടിരിക്കുന്നതെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ പുതുതായി തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെങ്കിലും രാജ്യത്ത് കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ ഒരു മില്യണ്‍ തൊഴിലുകള്‍ ഇപ്പോഴും കുറവാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം ഇത്രയും തൊഴിലുകള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മയില്‍ 0.2 ശതമാനത്തിന്റെ ഇടിവുണ്ടായി തൊഴിലില്ലായ്മ 10.2 ശതമാനമായിട്ടുണ്ട്.സ്റ്റാറ്റിറ്റിക്‌സ് കാനഡയാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം പുതുതായി ഉണ്ടായിരിക്കുന്ന മിക്ക തൊഴിലുകളും ഫുള്‍ടൈം ആണെന്നത് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. ഇത്തരത്തില്‍ ഓഗസ്റ്റില്‍ തൊഴില്‍ വര്‍ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നാല് മാസങ്ങള്‍ക്കിടെ തുടര്‍ച്ചയായി തൊഴില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇക്കാലത്തിനിടെ മൊത്തം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന തൊഴിലുകള്‍ ഏതാണ്ട് രണ്ട് മില്യണാണ്. എന്നാല്‍ കാനഡയില്‍ കോവിഡ് പ്രതിസന്ധി മാര്‍ച്ചിലും ഏപ്രിലിലും രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ തൊഴില്‍ നഷ്ടമാണുണ്ടായിരുന്നത്. അതിനാല്‍ നിലവില്‍ രാജ്യത്തെ തൊഴിലുകളുടെ എണ്ണം കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ ഒരു മില്യണ്‍ കുറവാണ്.

Other News in this category



4malayalees Recommends