ട്രംപ് അഭിപ്രായസര്‍വേകളില്‍ പിന്നിലാണെങ്കിലും തെരഞ്ഞെടുപ്പില്‍ അദ്ദേഹം എതിരാളിയായ ജോയ് ബിഡെനെ മലര്‍ത്തിയടിക്കുമെന്ന് പന്തയക്കാര്‍; യുഎസിന് പുറത്തുള്ള ഗാംബ്ലിംഗ് സൈറ്റുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗാംബ്ലിംഗിന് ചൂട് പിടിക്കുന്നു

ട്രംപ് അഭിപ്രായസര്‍വേകളില്‍ പിന്നിലാണെങ്കിലും തെരഞ്ഞെടുപ്പില്‍ അദ്ദേഹം എതിരാളിയായ ജോയ് ബിഡെനെ മലര്‍ത്തിയടിക്കുമെന്ന് പന്തയക്കാര്‍; യുഎസിന് പുറത്തുള്ള  ഗാംബ്ലിംഗ് സൈറ്റുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗാംബ്ലിംഗിന് ചൂട് പിടിക്കുന്നു
പോളുകളില്‍ ട്രംപ് പിന്നിലാണെങ്കിലും തെരഞ്ഞെടുപ്പില്‍ അദ്ദേഹം മുകളിലെത്തുമെന്ന് അഭിപ്രായപ്പെട്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയക്കാര്‍ രംഗത്തെത്തി. അതായത് എല്ലാ പോളുകളിലും ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ മുന്നിലെത്തുമെന്നാണുള്ളതെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് തന്നെ വീണ്ടും പ്രസിഡന്റാകുമെന്നാണ് ചൂതാട്ടക്കാര്‍ പറയുന്നത്.

കുടിയേറ്റ വിരുദ്ധ മനോഭാവവും മറ്റും മൂലം തുടക്കത്തില്‍ ട്രംപിന്റെ ജനപിന്തുണ ഏറെ കുറവായിരുന്നുവെങ്കിലും ജുലൈയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ട് വരുന്ന പ്രവണതയാണുള്ളത്. എന്നാലും മിക്ക ഒപ്പീനിയന്‍ പോളുകളിലും ബിഡെന്‍ പ്രസിഡന്റാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്ത് തന്നെയായാലും ട്രംപ് തന്നെ തിരിച്ച് വരുമെന്നാണ് നിരവധി ബ്രിട്ടീഷ്-ഓസ്‌ട്രേലിയന്‍ പന്തയക്കാര്‍ തറപ്പിച്ച് പറയുന്നത്.

നാഷണല്‍- ലോക്കല്‍ ഇലക്ഷനുകളുടെ പേരില്‍ പന്തയം വയ്ക്കുന്നത് യുഎസില്‍ നിയമവിരുദ്ധമാണെങ്കിലും രഹസ്യമായി ഇവ നടക്കാറുണ്ടെന്നാണ് സൂചന. യുഎസ് ഇലക്ഷനുമായി ബന്ധപ്പെട്ട വമ്പന്‍ പന്തയങ്ങളെല്ലാം യുഎസിന് പുറത്തുള്ള ഗാംബ്ലിംഗ് സൈറ്റുകളിലാണ് അരങ്ങേറുന്നത്. ഇവയില്‍ ചിലത് അമേരിക്കക്കാര്‍ക്ക് ആക്‌സസ് ചെയ്യാനാവുന്നുമുണ്ട്. കോവിഡ് പ്രതിസന്ധി മൂലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയം കുറവായിരുന്നുവെങ്കിലും നിലവില്‍ അത് വീണ്ടും ചൂട് പിടിച്ചിരിക്കുന്നുവെന്നാണ് ബെറ്റിംഗ് സൈറ്റുകള്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends