ആഗോള അന്താക്ഷരി ഫൈനല്‍ഇന്ന് വൈകീട്ട് 3.30ന്

ആഗോള അന്താക്ഷരി ഫൈനല്‍ഇന്ന് വൈകീട്ട് 3.30ന്
കോവിഡ് 19 മഹാമാരി തീര്‍ത്ത വിഷാദത്തിന് സാന്ത്വനത്തിന്റെ കുളിരേകി ലണ്ടന്‍ മലയാളികള്‍ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനല്‍ ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രിംഗ് ഓര്‍ക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിന്റെ പ്രിയ ഗായിക ലതിക ടീച്ചറും ജി പദ്മകുമാറും ഫേസ്ബുക്ക് ലൈവില്‍ തത്സമയം അണിചേരും. ഇവരെ കൂടാതെ റാണി ജോയ് പീറ്ററും പ്രത്യേക ക്ഷണിതാവായി ലൈവ് പ്രോഗ്രാമില്‍ ഉണ്ടാകും.

കുവൈറ്റ് നിന്നുള്ള സലില്‍ വര്‍മ്മ, തിരുവനന്തപുരംകാരായ അപര്‍ണ രാജ്, അമൃത നായര്‍ കൂടാതെ ബോംബയില്‍ നിന്നുള്ള ഉഷ വാരിയര്‍ എന്നിവരാണ് ഫൈനലിസ്റ്റുകളായി പങ്കെടുക്കുന്നത്. ആകര്‍ഷകമായ സമ്മാനങ്ങളും ഒപ്പം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഈ സംഗീത മത്സരം എല്ലാവരും സ്ട്രിങ്‌സ് ഓര്‍ക്കസ്ട്രയുടെ ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം കാണാവുന്നതാണ്. പ്രേക്ഷകര്‍ക്കും ഈ ഇന്റര്‍ ആക്റ്റീവ് പരിപാടിയില്‍ പങ്കെടുക്കാനും ശ്രദ്ധയില്‍പ്പെടാനും അവസരം ഉണ്ടായിരിക്കും.

Other News in this category



4malayalees Recommends