വ്യത്യസ്തമായ നൃത്ത രൂപങ്ങളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ലണ്ടന്‍ രാജ്യാന്തരനൃത്തോത്സവം ആറാം വാരത്തിലേക്ക്

വ്യത്യസ്തമായ നൃത്ത രൂപങ്ങളും  അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ലണ്ടന്‍ രാജ്യാന്തരനൃത്തോത്സവം ആറാം വാരത്തിലേക്ക്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട്ശ്രദ്ധേയമാകുകയാണ്.നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബര്‍ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡല്‍ഹിയില്‍ നിന്നുള്ളനര്‍ത്തകി അശ്വനി സോണിയാണ്. യുകെ ടോപ് ടാലെന്റ്‌സ് വിഭാഗത്തില്‍ നൃത്തം അവതരിപ്പിക്കുന്നത്,യുക്മകലാമേളകളില്‍ നിരവധി തവണ കലാതിലകമായിട്ടുള്ള സ്‌നേഹ സജിയും ആന്‍ മരിയ ജോജോയുംചേര്‍ന്നാണ്. ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളായ ഇവര്‍ അവതരിപ്പിക്കുന്ന നൃത്തംകൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് യുകെയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകനും നൃത്ത അദ്ധ്യാപകനുമായഷിജു മേനോനാണ്. ഗ്രൂപ്പ് വിഭാഗത്തില്‍ യുകെയില്‍ നിന്നുള്ള മായ ലോക ഡാന്‍സ് (ഇന്ത്യന്‍ രാഗാപ്രൊഡക്ഷന്‍സ്) അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ആമിജയകൃഷ്ണനാണ്. നര്‍ത്തകരായ സുമിത ജയകൃഷ്ണന്‍, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുര്‍, സാഗരിക അരുണ്‍, മൈത്രി റാം. നിഖിത എസ് നായര്‍ തുടങ്ങിയവരാണ് ഇതില്‍ അണിനിരക്കുന്നത്. കൂടാതെവൈറല്‍ സെഗ്മെന്റ്, ഇന്റര്‍നാഷണല്‍ സെഗ്മെന്റ് തുടങ്ങിയ വിഭങ്ങളിലും നൃത്തം അവതരിപ്പിക്കും. WE SHALL OVERCOME ടീം അംഗവും നര്‍ത്തകിയുമായ യുകെയില്‍ നിന്നുള്ള ദീപ നായരാണ് കലാഭവന്‍ ലണ്ടനു വേണ്ടിഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റു ചെയ്ത് അവതരിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kalabhavanlondon.com സന്ദര്‍ശിക്കുക. നൃത്തോത്സവം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക




https://www.facebook.com/WeShallOvercome100390318290703/



Other News in this category



4malayalees Recommends