ക്വീന്‍സ്ലാന്റില്‍ ദയാവധം നിയമാനുസൃതമാക്കുന്നു; ഇതിനായുള്ള ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും;വിവാദ നിയമം നടപ്പിലാക്കുന്നത് കര്‍ക്കശമായ ഒട്ടേറെ വ്യവസ്ഥകളോടെ;രോഗബാധിതരായി നരകിക്കുന്നവര്‍ക്ക് ആശ്വാസമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍

ക്വീന്‍സ്ലാന്റില്‍ ദയാവധം നിയമാനുസൃതമാക്കുന്നു; ഇതിനായുള്ള  ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും;വിവാദ നിയമം നടപ്പിലാക്കുന്നത് കര്‍ക്കശമായ ഒട്ടേറെ വ്യവസ്ഥകളോടെ;രോഗബാധിതരായി നരകിക്കുന്നവര്‍ക്ക് ആശ്വാസമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍

ഓസ്‌ട്രേലിയയിലെ മറ്റൊരു സ്‌റ്റേറ്റില്‍ കൂടി ദയാവധം നിയമവിധേയമാക്കാനുള്ള നീക്കം സജീവമായി. ക്വീന്‍സ്ലാന്‍ഡാണ് ഏറ്റവും പുതുതായി ഇതിനൊരുങ്ങുന്നത്. ഇത് പ്രകാരം സ്റ്റേറ്റില്‍ ദയാവധം നിയമാനുസൃതമാക്കുന്നതിനായുള്ള ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രീമിയറായ അനസ്താഷ്യ പാലാഷേ പറയുന്നത്. ഈ വിവാദ നിയമം നടപ്പിലാക്കുന്നത് കര്‍ക്കശമായ ഒട്ടേറെ വ്യവസ്ഥകളോടെയാണ്. രോഗബാധിതരായി നരകിക്കുന്നവര്‍ക്ക് ആശ്വാസമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുമ്പോള്‍ ഇത് മനുഷ്യത്വത്തിന് വിരുദ്ധമാണെന്നാണ് എതിര്‍ക്കുന്നവര്‍ മുന്നറിയിപ്പേകുന്നത്.


2019ല്‍ വിക്ടോറിയയില്‍ ദയാവധത്തിന് നിയമപിന്തുണ നല്‍കിയിരുന്നു. വെസ്റ്റണ്‍ ഓസ്ട്രേലിയയില്‍ 2021 മധ്യത്തോടെ നിയമം നടപ്പിലാക്കും.കൂടാതെ ദയാവധം നിയമവിധേയമാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസം സൗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പാസായി. ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ ടാസ്മേനിയന്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലും ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ക്വീന്‍സ്ലാന്‍ഡില്‍ പ്രസ്തുത ബില്ലിനെ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടും ഡ്രാഫ്റ്റ് ബില്ലും ലോ റീഫോം കമ്മീഷന്‍ അറ്റോണി ജനറലിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്നും എല്ലാ ക്വീന്‍സ്ലാന്റുകാരും ഇത് വായിക്കണമെന്നും പ്രീമിയര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ സെപ്തംബര്‍ മാസം പാര്‍ലമെന്റില്‍ നടക്കും. സര്‍ക്കാര്‍ എം പി മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമേകും.

ദയാവധം സ്വീകരിക്കാന്‍ വേണ്ട മാനദണ്ഡങ്ങളും ക്വീന്‍സ്ലാന്റ് ലോ റീഫോം കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ദയാവധം സ്വീകരിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍

1-വിവിധ രോഗങ്ങള്‍ വഷളായി കിടക്കുന്നവരും 12 മാസത്തില്‍ മരണം പ്രതീക്ഷിക്കുന്നവര്‍. (അര്‍ഹമായ രോഗാവസ്ഥകള്‍ക്ക് ബാധകം )

2-ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തമാകണം

3-ദയാവധത്തിനായി സ്വയം തീരുമാനിക്കണം. നിര്‍ബന്ധത്തിന് വഴങ്ങിയാവരുത് ഇതിന് സമ്മതിക്കുന്നത്

18-വയസ്സിന് മേല്‍ പ്രായം വേണം

4-ദയാവധത്തിനായി വിധേയരാകുന്നവര്‍ ഓസ്ട്രേലിയന്‍ പൗരനോ പെര്‍മനന്റ് റെസിഡന്റോ ആണെന്നും, കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ക്വീന്‍സ്ലാന്റില്‍ താമസിക്കുന്നയാളാണെന്നും തെളിയിക്കണം







Other News in this category



4malayalees Recommends