മെല്‍ബണില്‍ ഫെഡറല്‍ പൊലീസ് ചമഞ്ഞ് യുവതിയില്‍ നിന്നും 15,000 ഡോളര്‍ തട്ടിയെടുത്തു; ഇന്ത്യന്‍ വംശജനാണെന്ന് സംശയവുമായി പോലീസ് അന്വേഷണം തിരുതകൃതി; യുവതിയെ കുരുക്കിയത് നികുതി കുടിശ്ശികയുണ്ടെന്ന് ഭീഷണിപ്പെടുത്തി

മെല്‍ബണില്‍ ഫെഡറല്‍ പൊലീസ് ചമഞ്ഞ് യുവതിയില്‍ നിന്നും 15,000 ഡോളര്‍ തട്ടിയെടുത്തു; ഇന്ത്യന്‍ വംശജനാണെന്ന് സംശയവുമായി പോലീസ് അന്വേഷണം തിരുതകൃതി; യുവതിയെ കുരുക്കിയത് നികുതി കുടിശ്ശികയുണ്ടെന്ന് ഭീഷണിപ്പെടുത്തി
ഓസ്‌ട്രേലിയയിലെ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പേര് ചീത്തയാക്കുന്ന ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രകാരം മെല്‍ബണില്‍ ഫെഡറല്‍ പോലീസ് ചമഞ്ഞ് യുവതിയുടെ കൈയില്‍ നിന്നും 15,000 ഡോളര്‍ തട്ടിയെടുത്ത തട്ടിപ്പിന് പിന്നില്‍ ഇന്ത്യന്‍ വംശജനാണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം തിരുതകൃതിയാണ്. യുവതി വന്‍ തുക നികുതി കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണിയാള്‍ പണം തട്ടിയെടുത്തിരിക്കുന്നത്. നോര്‍ത്ത് മെല്‍ബണില്‍ വച്ചാണ് ഈ പകല്‍ക്കൊള്ള നടന്നത്.

താന്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കള്ളം പറഞ്ഞ് ഈ വര്‍ഷം ഫെബ്രുവരിയില്‍ 25 കാരിയായ യുവതിയെ ഇയാള്‍ ഫോണ്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നികുതിയിനത്തില്‍ യുവതിക്ക് കുടിശ്ശികയുണ്ടെന്നും അതുടന്‍ അടച്ചില്ലെങ്കില് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നത്. നികുതി കുടിശ്ശിക വീട്ടാനായി സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15,500 ഡോളര്‍ പിന്‍വലിച്ച് നല്‍കാന്‍ ഇയാള്‍ യുവതിയോട് ഉത്തരവിട്ടുവെന്നാണ് സൂചന.

തുടര്‍ന്ന് തന്നോട് ഇയാള്‍ നോര്‍ത്ത് മെല്‍ബണിലുള്ള ബ്ലാക്ക് വുഡ് സ്ട്രീറ്റില്‍ പണം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അപരിചിതനായ ഒരാള്‍ ഇവിടെവച്ച് പണം വാങ്ങുകയും, ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്തുവെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ വഞ്ഛിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ചെറുപ്പക്കാരി ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഇയാള്‍, ഇന്ത്യന്‍ വംശജനാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്ക് 170-180സെമീ ഉയരമുണ്ടെന്നാണ് പൊലീസ് അനുമാനം. ഇയാളുടെതെന്ന് കരുകുന്ന ഫോട്ടോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.ഈ തട്ടിപ്പുകാരനെ കുറിച്ച് അറിയുന്നവര്‍ 1800 333 000 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സിനെ അറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശം.

Other News in this category



4malayalees Recommends