ഓസ്‌ട്രേലിയയിലെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തില്‍ പുതിയ റെക്കോര്‍ഡ്; 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിനടുത്ത് ആളുകള്‍ വാക്‌സിനെടുത്തു; വാക്‌സിനേഷന്‍ പുരോഗതിക്കുന്നത് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തില്‍; ഇതുവരെ 3.28 മില്യണ്‍ പേര്‍ കുത്തിവയ്‌പെടുത്തു

ഓസ്‌ട്രേലിയയിലെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തില്‍ പുതിയ റെക്കോര്‍ഡ്; 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിനടുത്ത് ആളുകള്‍ വാക്‌സിനെടുത്തു; വാക്‌സിനേഷന്‍ പുരോഗതിക്കുന്നത് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തില്‍;  ഇതുവരെ 3.28 മില്യണ്‍ പേര്‍ കുത്തിവയ്‌പെടുത്തു
ഓസ്‌ട്രേലിയയിലെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി എടുത്ത് കാട്ടി ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ വാക്‌സിന്‍ ലഭിച്ചത് 95,000ത്തിലധികം പേര്‍ക്കാണെന്നും ഈ റെക്കോര്‍ഡില്‍ രാജ്യത്തിന്റെ കോവിഡ് അതിജീവന പ്രതീക്ഷയേറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് രാജ്യത്ത് വാക്‌സിനേഷന്‍ പുരോഗതിക്കുന്നതെന്നതില്‍ അദ്ദേഹം ഏറെ ആശ്വാസമാണ് പുലര്‍ത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് രാജ്യത്തുണ്ടായ വാക്‌സിനേഷന്‍ റെക്കോര്‍ഡിനേക്കാള്‍ 10,000ത്തോളം പേര്‍ കൂടുതലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വാക്‌സിനെടുത്തിരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ കോവിഡിനെതിരായ കുത്തിവയ്‌പെടുത്തവരുടെ എണ്ണം 3.28 ദശലക്ഷം പേരായിട്ടുണ്ടെന്നതും രാജ്യത്തിന് ആശ്വാസമേകുന്നു.രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന്റെ വേഗത വര്‍ധിച്ചിരിക്കുന്നുവെന്നും ഹണ്ട് പ്രത്യേകം എടുത്ത് കാട്ടുന്നു.

50 വയസില്‍ അധികമുള്ളവര്‍ സാധ്യമായ വേഗത്തില്‍ വാക്‌സിനേഷന് വിധേയരാകണമെന്നും ഈ ഏയ്ജ് ഗ്രൂപ്പിലുള്ളവരെ അതിന് പ്രേരിപ്പിക്കാനുള്ള വിവിധ നടപടികളെടുത്ത് വരുന്നുണ്ടെന്നും ഹണ്ട് വെളിപ്പെടുത്തുന്നു. രാജ്യത്തെ മിക്ക സ്‌റ്റേറ്റുകളും കോവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനായി തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രണ്ടാമത്തെ മാസ് വാക്‌സിനേഷന്‍ സെന്റര്‍ എവിടെ സ്ഥാപിക്കണമെന്ന തിരക്കിട്ട ആലോചനലയിലാണ് എന്‍എസ്ഡബ്ല്യൂ എന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends