ഒരു സിഡ്നിക്കാരന്‍ കൂടി ഇന്ത്യയില്‍ കോവിഡിന് കീഴടങ്ങി; സുനില്‍ ഖന്നയ്ക്ക് ജീവന്‍ നഷ്ടമായത് ഡല്‍ഹിയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനെത്തിയപ്പോള്‍; കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയക്കാരന്‍

ഒരു സിഡ്നിക്കാരന്‍ കൂടി ഇന്ത്യയില്‍ കോവിഡിന് കീഴടങ്ങി; സുനില്‍ ഖന്നയ്ക്ക് ജീവന്‍ നഷ്ടമായത് ഡല്‍ഹിയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനെത്തിയപ്പോള്‍; കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയക്കാരന്‍
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് തരംഗം രൂക്ഷമാകുന്ന ഇന്ത്യയില്‍ മഹാമാരി ബാധിച്ച് ഒരു ഓസ്‌ട്രേലിയക്കാരന്‍ കൂടി മരണത്തിന് കീഴടങ്ങി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള 51കാരനായ സുനില്‍ ഖന്നയ്ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഡല്‍ഹിയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനാണ് സുനില്‍ ഇന്ത്യയിലെത്തിയിരുന്നത്. കോവിഡ് സുനിലിന്റെ ജീവന്‍ കവര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ സുനിലിന്റെ വൈറസ് ബാധിതയായ, 83 വയസുള്ള അമ്മയും മരിച്ചിരുന്നു.

ഇയാളുടെ പിതാവിനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും നിലവില്‍ ഇദ്ദേഹം കൊവിഡ് നെഗറ്റീവ് ആയെന്നും, 83 കാരനായ ഇദ്ദേഹത്തെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും സുനിലിന്റെ സഹോദരന്‍ സഞ്ജയ് പറയുന്നു.ഇതിനായി ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സഹായം സഞ്ജയ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തന്റെ കുടുംബത്തില്‍ നിലവില്‍ ജീവിച്ചിരിക്കുന്നത് തന്റെ അച്ഛന്‍ മാത്രമാണെന്നും, ഇന്ത്യന്‍ പൗരനായ ഇദ്ദേഹത്തെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്നും സഞ്ജയ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്.

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളനുഭവിക്കുന്ന അച്ഛനമ്മമാരെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സുനില്‍ തയ്യാറെടുക്കവേയാണ് ഇവരുടെ കുടുംബത്തില്‍ കോവിഡ് താണ്ഡവമാടിയത്. മാതാപിതാക്കളെ കൊണ്ടു വരുന്നതിനായി ഇവര്‍ക്ക് പുതിയ പാസ്പോര്‍ട്ടും എടുത്തിരുന്നു. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വഷളായതോടെ ഈ പ്ലാനുകളെല്ലാം പദ്ധതികളെല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നാണ് സഞ്ജയ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു സിഡ്‌നി സ്വദേശിയായ 47കാരനായ ഗോവിന്ദ് കാന്ത് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോവിഡ് പിടിച്ച് മരിച്ചിരുന്നു.

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി മൂന്നാം ദിവസം, കൊവിഡ് ബാധയെത്തുടര്‍ന്ന് 59കാരനായ സിഡ്‌നി സ്വദേശിയ്ക്കും ഇന്ത്യയില്‍ ജീവന്‍ നഷ്ടമായിരുന്നു. 14 ദിവസം നീണ്ട നിരോധനം ഈ മാസം 15ന് അവസാനിക്കുകയും ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന കുറച്ചുപേരെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് കൊണ്ടു വരുകയും ചെയ്തിരുന്നു.എന്നാല്‍ പ്ലെയിനില്‍ നടത്തിയ ടെസ്റ്റില്‍ യാത്രക്കാരില്‍ ചിലര്‍ കൊവിഡ് പോസിറ്റീവ് ആയതോടെ പകുതിയോളം പേരുടെ യാത്ര മുടങ്ങിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയില്‍ ഏതാണ്ട് 9,000 ഓസ്ട്രേലിയക്കാരാണ് പെട്ട് കിടക്കുന്നത്.






Other News in this category



4malayalees Recommends