ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ ആറാം മാസവും തൊഴിലില്ലായ്മാ നിരക്കില്‍ ഇടിവ്; ഏറ്റവും പുതിയ ഇടിവ് അഞ്ചര ശതമാനം; ഇത്രയും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് ഏഴു വര്‍ഷത്തിനിടെ ആദ്യമായി; വ്യാഴവട്ടത്തിനിടെ ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ ആദ്യമായി താഴ്ച

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ ആറാം മാസവും തൊഴിലില്ലായ്മാ നിരക്കില്‍ ഇടിവ്; ഏറ്റവും പുതിയ ഇടിവ് അഞ്ചര ശതമാനം; ഇത്രയും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് ഏഴു വര്‍ഷത്തിനിടെ ആദ്യമായി; വ്യാഴവട്ടത്തിനിടെ ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ  ആദ്യമായി താഴ്ച
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നതിന്റെ പ്രതിഫലനമെന്നോണം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി ആറാം മാസമാണ് തൊഴിലില്ലായ്മയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മയില്‍ 5.5 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മയില്‍ ഏഴു വര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നതെന്നാണ് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് വെളിപ്പെടുത്തുന്നത്. കൂടാതെ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്ക് 12 വര്‍ഷത്തില്‍ ആദ്യമായി ഇടിഞ്ഞുവെന്നും ട്രഷറര്‍ ടെുത്ത് കാട്ടുന്നു. 2021 മാര്‍ച്ചില്‍ തൊഴില്ലായ്മാ നിരക്ക് 5.7 ശതമാനമായിരുന്നു.അതേസമയം, പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ മാര്‍ച്ചില്‍ ആകെയുള്ള തൊഴിലുകള്‍ 30,600 ആയി ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഏപ്രിലില്‍ പാര്‍ട്ട് ടൈം ജീവനക്കാരുടെ എണ്ണത്തില്‍ 64,400 പേരുടെ കുറവാണുണ്ടായിരിക്കുന്നത് ജോബ് കീപ്പര്‍ സ്‌കീം അവസാനിപ്പിച്ച മാര്‍ച്ചിന് ശേഷമുള്ള തൊഴില്‍ രംഗത്തുനിന്നുള്ള ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രഥമ കണക്കുകളാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. ജോബ് കീപ്പര്‍ മാര്‍ച്ചില്‍ നിര്‍ത്തിയെങ്കിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തൊഴിലിനെ ഇത് സാരമായി ബാധിച്ചില്ലെന്ന് ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് തലവന്‍ ബിയോണ്‍ ജാര്‍വിസ് വ്യക്തമാക്കി.






Other News in this category



4malayalees Recommends