ഓസ്‌ട്രേലിയ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു; ലക്ഷ്യം കോവിഡ് വാക്‌സിനെടുത്തവര്‍ മാത്രം രാജ്യത്തെത്തുമെന്നുറപ്പാക്കല്‍; കോവിഡ് പ്രതിരോധത്തിനുള്ള സ്മാര്‍ട്ട് നീക്കം

ഓസ്‌ട്രേലിയ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു; ലക്ഷ്യം കോവിഡ് വാക്‌സിനെടുത്തവര്‍ മാത്രം രാജ്യത്തെത്തുമെന്നുറപ്പാക്കല്‍; കോവിഡ് പ്രതിരോധത്തിനുള്ള സ്മാര്‍ട്ട് നീക്കം
ഓസ്‌ട്രേലിയ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്ന വേളയിലാണ് ഈ പാത പിന്തുടരാന്‍ ഓസ്‌ട്രേലിയയും ഒരുങ്ങുന്നത്. രാജ്യത്തേക്ക് വരുന്ന വിദേശികള്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്നറിയപ്പെടുന്നത്.

ഇതിനായി ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുകളുമായി സംസാരിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സും ദി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും(അയാട്ട) വാക്‌സിനേഷന്‍ സ്വീകരിച്ച ഓസ്‌ട്രേലിയക്കാരെ പരിഗണിച്ച് കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ആര്‍ക്കൊക്കെ അയാട്ട ട്രാവല്‍ പാസുകളുപയോഗിക്കാന്‍ സാധിക്കുമെന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്. 290 എയര്‍ലൈനുകളെ അയാട്ട പ്രതിനിധീകരിക്കുന്നുണ്ട്. ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകളുള്ളവരെ ഡൊമസ്റ്റിക് യാത്രാ നിയന്ത്രണങ്ങളില്ലാതെ യാത്രക്ക് അനുവദിക്കാന്‍ സാധിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറയുന്നത്.

ലോകമെമ്പാടും കോവിഡിന്റെ കൂടുതല്‍ അപകടകരമായ സ്‌ട്രെയിനുകളും വേരിയന്റുകളും പൊട്ടിപ്പുറപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയേ പറ്റുകയുള്ളുവെന്നും അതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അനിവാര്യമാണെന്നുമാണ് മോറിസന്‍ പുതിയ നീക്കത്തെ ന്യായീകരിച്ചിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends