ഓസ്‌ട്രേലിയയില്‍ അടുത്ത വാരത്തില്‍ വന്യമായ കാലാവസ്ഥ; രണ്ട് ശൈത്യ വായുപ്രവാഹവും പോളാര്‍ ബ്ലാസ്റ്റും നിലവിലെ പ്രസന്നകാലാവസ്ഥയെ തകിടം മറിയ്ക്കും; തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴയും ഊഷ്മാവ് താഴ്ചയും; ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം

ഓസ്‌ട്രേലിയയില്‍ അടുത്ത വാരത്തില്‍ വന്യമായ കാലാവസ്ഥ; രണ്ട് ശൈത്യ വായുപ്രവാഹവും പോളാര്‍ ബ്ലാസ്റ്റും നിലവിലെ പ്രസന്നകാലാവസ്ഥയെ തകിടം മറിയ്ക്കും; തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴയും ഊഷ്മാവ് താഴ്ചയും;  ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം
ഓസ്‌ട്രേലിയക്കാര്‍ നിലവില്‍ ഓട്ടം സീസണിന്റെ അവസാനത്തിലെ നീലവാനവും നല്ല വെയിലും മിതമാര്‍ന്ന ചൂടുള്ള ദിവസങ്ങളും ആസ്വദിച്ച് വരുകയാണ്. എന്നാല്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെത്തുന്ന ശീതവായുപ്രവാഹങ്ങള്‍ കാരണം കിഴക്കന്‍ തീരങ്ങളില്‍ അടുത്ത ആഴ്ച വന്യമായ കാലാവസ്ഥക്ക് കാരണമാകുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ പോളാര്‍ ബ്ലാസ്റ്റ് എന്ന പ്രതിഭാസവും രാജ്യത്തെ കാലാവസ്ഥയെ അനിശ്ചിതത്വത്തിലാക്കും.

തുടക്കത്തില്‍ തെക്കന്‍ സ്റ്റേറ്റുകളില്‍ അനുഭവപ്പെടുന്ന വന്യമായ കാലാവസ്ഥ മറ്റിടങ്ങളിലേക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യാപിക്കുന്നതായിരിക്കും. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇതിനെ തുടര്‍ന്ന് ശക്തമായ വര്‍ഷപാതം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന് പുറമെ താപനിലയില്‍ കാര്യമായ ഇടിവുണ്ടാവുകയും ചെയ്യുമെന്നാണ് സ്‌കൈ ന്യൂസ് വെതര്‍ മെറ്റീരിയോളജിസ്റ്റായ റോബ് ഷാര്‍പ് പറയുന്നത്. ഈ വീക്കെന്‍ഡില്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലെ മിക്കയിടങ്ങളും വരണ്ടിരിക്കും.

എന്നാല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മേല്‍ സൂചിപ്പിച്ച ശൈത്യ വായു പ്രവാഹങ്ങള്‍ കാരണം മഴയെത്തിക്കുന്നതിനും താപനില ഇടിയുന്നതിനും വഴിയൊരുക്കും. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ താപനിലയില്‍ ആറ് മുതല്‍ ഒമ്പത് ഡിഗ്രി വരെ ഇടിവ് ശനി മുതല്‍ തിങ്കള്‍ വരെ അനുഭവപ്പെടുന്നതായിരിക്കും. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ചൊവ്വാഴ്ച രാവിലെ വിറയ്ക്കുന്ന തണുപ്പായിരിക്കും അനുഭവപ്പെടുന്നത്. ഈ അവസരത്തില്‍ സ്റ്റര്‍ലിഗ് റേഞ്ചുകളില്‍ പോലും കടുത്ത ഹിമപാതമായിരിക്കുമുണ്ടാകുന്നത്.

Other News in this category



4malayalees Recommends