ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ പെരുകുന്നു; തങ്ങള്‍ വാക്‌സിനെടുക്കില്ലെന്ന് ഏറ്റവും പുതിയ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ പെരുകുന്നു;  തങ്ങള്‍ വാക്‌സിനെടുക്കില്ലെന്ന് ഏറ്റവും പുതിയ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ പുരോഗതിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും വാക്‌സിനേഷനോട് വിയോജിപ്പുള്ള അഥവാ മുഖം തിരിക്കുന്ന കുറച്ച് പേര്‍ രാജ്യത്തുണ്ടെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. അടുത്തിടെ ദി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് കമ്മീഷന്‍ ചെയ്തതും റിസോള്‍വ് സ്ട്രാറ്റജിക് നടത്തിയതുമായ ഒരു സര്‍വേയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തങ്ങള്‍ കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ കോവിഡ് വാക്‌സിന്‍ തിരക്കിട്ടെടുക്കാന്‍ തങ്ങള്‍ പോവില്ലെന്നാണ് വാക്‌സിന്‍ വിരുദ്ധരായ അഞ്ചിലൊന്ന് പേരും പ്രതികരിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് കോവിഡ് ഭീഷണി വളരെ കുറവാണെന്നതിനാലാണ് നിരവധി പേര്‍ വാക്‌സിനെടുക്കുന്നതില്‍ അലസത പുലര്‍ത്തുന്നതെന്നും സര്‍വേയിലൂടെ വ്യക്തമായിട്ടുണ്ട്. സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ ത്വരിതഗതിയില്‍ നടപ്പിലാക്കി വരുന്ന വാക്‌സിനേഷന് തുരങ്കം വയ്ക്കുന്ന നിലപാടാണിവര്‍ പുലര്‍ത്തുന്നത്.

രാജ്യത്തെ ഭൂരിഭാഗം പേരും വാക്‌സിനേഷനെ പിന്തുണച്ച് വാക്‌സിനെടുക്കാനായി തിക്കും തിരക്കും കൂട്ടിയെത്തുന്ന വേളയിലാണ് കുറച്ച് ശതമാനം പേര്‍ വാക്‌സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത് സമൂഹം ഒന്ന് ചേര്‍ന്ന് കോവിഡിനെ തുരത്തുന്നതിനായി നടത്തുന്ന കഠിന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. സമൂഹത്തില്‍ നല്ലൊരു ശതമാനം പേരെ വാക്‌സിനേഷന് വിധേയമാക്കി ഹെര്‍ഡ് ഇമ്മ്യൂണിറ്റി നേടിയാല്‍ മാത്രമേ കോവിഡിനെ എന്നെന്നേക്കുമായി തുരത്താന്‍ സാധിക്കുകയുള്ളൂവെന്നിരിക്കേയാണ് 30 ശതമാനം പേര്‍ ഇതിനോട് മുഖം തിരിക്കുന്നത്. ഇത് ഹെര്‍ഡ് ഇമ്മ്യൂണിറ്റി നേടുന്നതിന് തടസം സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.


Other News in this category



4malayalees Recommends