സൗത്ത് ഓസ്ട്രേലിയ കോവിഡ് വാക്‌സിനേഷനില്‍ പുതിയ ചുവട് വയ്പിലേക്ക്; നാളെ മുതല്‍ ടീനേജര്‍മാക്കും വാക്‌സിന്‍ നല്‍കും; കുത്തി വയ്പ് ലഭിക്കാന്‍ 16 വയസിന് മേലുള്ളവര്‍ക്ക് രജിസ്ട്രര്‍ ചെയ്യാം; കൗമാരക്കാര്‍ക്ക് വാക്‌സിനേകുന്ന ആദ്യ സ്റ്റേറ്റ്

സൗത്ത് ഓസ്ട്രേലിയ കോവിഡ് വാക്‌സിനേഷനില്‍ പുതിയ ചുവട് വയ്പിലേക്ക്; നാളെ മുതല്‍ ടീനേജര്‍മാക്കും വാക്‌സിന്‍ നല്‍കും; കുത്തി വയ്പ് ലഭിക്കാന്‍ 16 വയസിന് മേലുള്ളവര്‍ക്ക് രജിസ്ട്രര്‍ ചെയ്യാം; കൗമാരക്കാര്‍ക്ക് വാക്‌സിനേകുന്ന ആദ്യ സ്റ്റേറ്റ്
ഓസ്ട്രലിയയില്‍ കോവിഡ് വാക്‌സിനേഷനില്‍ പുതിയ ചുവട് വയ്പുമായി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. ഇത് പ്രകാരം നാളെ മുതല്‍ സ്റ്റേറ്റില്‍ ടീനേജര്‍മാക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങും. കുത്തി വയ്പ് ലഭിക്കാന്‍ 16 വയസിന് മേലുള്ളവര്‍ക്ക് രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കും. രാജ്യത്ത് കൗമാരക്കാര്‍ക്ക് വാക്‌സിനേകുന്ന ആദ്യ സ്റ്റേറ്റ് എന്ന ഖ്യാതിയും ഇതിലൂടെ സൗത്ത് ഓസ്‌ട്രേലിയ നേടിയെടുത്തിരിക്കുകയാണ്.

പുതിയ നീക്കമനുസരിച്ച് സൗത്ത് ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളിലുള്ള ടീനേജുകാര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കും. സ്റ്റേറ്റിലെ കൊവിഡ് വാക്സിനേഷേന്‍ പദ്ധതി പുരോഗമിക്കുന്നതിനിടെയാണ് പുതിയ ചുവട് വയ്പ്.പുതിയ നീക്കത്തിലൂടെ സ്റ്റേറ്റില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുമെന്ന് സൗത്ത് ഓസ്‌ട്രേലിയ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ വിശദീകരിക്കുന്നു. സ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളിലുള്ള 35 ക്ലിനിക്കുകളില്‍ നിന്നാകും കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നത്.

ചില ക്ലിനിക്കുകള്‍ 50 വയസ്സില്‍ കുറവുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ മാത്രമാണ് ലഭ്യമാക്കുന്നതെങ്കില്‍, മറ്റ് ചില ക്ലിനിക്കുകള്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആസ്ട്രസെനക്ക വാക്സിന്‍ മാത്രമാണ് ലഭ്യമാക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. സ്റ്റേറ്റിലെ ഉള്‍നാടുകളില്‍ ജീവിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നതെന്നും, അതിനാല്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നവര്‍ എവിടെയാണ് താമസിക്കുന്നതെന്നതിന്റെ തെളിവ് ഹാജരാക്കണമെന്നും ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ നിക്കോള സ്പറിയര്‍ വ്യക്തമാക്കുന്നു.




Other News in this category



4malayalees Recommends