വിക്ടോറിയയിലെ ട്രെയിനുകളില്‍ നിന്ന് വന്‍ കോവിഡ് ഭീഷണി; പുതുതായി അഞ്ച് കേസുകള്‍; രണ്ടാഴ്ചക്കിടെ ട്രെയിനുകളില്‍ സഞ്ചരിച്ചവരോട് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങിയ വോല്ലര്‍ട്ടുകാരന്‍ കോവിഡ് പരത്തിയെന്ന് ആശങ്ക

വിക്ടോറിയയിലെ ട്രെയിനുകളില്‍ നിന്ന് വന്‍ കോവിഡ് ഭീഷണി; പുതുതായി അഞ്ച് കേസുകള്‍; രണ്ടാഴ്ചക്കിടെ ട്രെയിനുകളില്‍ സഞ്ചരിച്ചവരോട് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങിയ വോല്ലര്‍ട്ടുകാരന്‍ കോവിഡ് പരത്തിയെന്ന് ആശങ്ക
വിക്ടോറിയയിലെ ട്രെയിനുകളില്‍ നിന്ന് വന്‍ കോവിഡ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടെ ട്രെയിനുകളില്‍ യാത്ര ചെയ്തവരെല്ലാം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന നിര്‍ദേശം കര്‍ക്കശമായി.രണ്ടാഴ്ചക്കിടെ തിരക്കേറിയ ട്രെയിനുകളില്‍ സഞ്ചരിച്ച ചിലര്‍ അവരറിയാതെ കോവിഡ് മറ്റുളളവരിലേക്ക് പകര്‍ത്തിയെന്ന ആശങ്ക പങ്ക് വച്ച് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ബ്രെറ്റ് സട്ടന്‍ രംഗത്തെത്തിയിട്ടുണ്ട്.

വിക്ടോറിയയില്‍ ചൊവ്വാഴ്ച പുതിയൊരു കോവിഡ് കേസ് സ്ഥിരീകരിച്ച് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച സ്ഥിരീകരിച്ച നാല് കേസുകള്‍ക്ക് പുറമെയാണിത്. ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളും കേസുകളുമുണ്ടായ സ്‌റ്റേറ്റെന്ന നിലയില്‍ ഇവിടെ പുതിയ കേസുകള്‍ വീണ്ടും കണ്ടെത്തിയത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വിറ്റ്‌ലെസീ നഗരത്തിലെ ക്ലസ്റ്ററിന് കാരണം സൗത്ത് ഓസ്‌ട്രേലിയയിലെ ഹോട്ടല്‍ ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വോല്ലര്‍ട്ടിലെ ആളാണെന്ന് സ്ഥിരീകരിച്ച് ഹെല്‍ത്ത് മിനിസ്റ്ററായ മാര്‍ട്ടിന്‍ ഫോലെ രംഗത്തെത്തിയിട്ടുണ്ട്.

ഏപ്രില്‍ 19ന് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വന്ന ഇയാള്‍ ക്വാറന്റൈന്‍ കഴിഞ്ഞ് മെല്‍ബണിലെ വോല്ലര്‍ട്ടിലുള്ള തന്റെ വീട്ടില്‍ മേയ് നാലിനെത്തുകയും നാല് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങളാരംഭിക്കുകയുമായിരുന്നു. ഇയാള്‍ ക്രെയ്ഗിബേണ്‍ ലൈനിലെ തിരക്കേറിയ ട്രെയിനില്‍ സഞ്ചരിച്ചിരിക്കാമെന്നും ഇയാളില്‍ നിന്നും നിരവധി പേരിലേക്ക് കോവിഡ് പകര്‍ന്നിരിക്കാമെന്നുമാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends