ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലും കോവിഡ് രോഗികളെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സ്‌നിഫര്‍ നായകളെ വിന്യസിക്കും; ലക്ഷ്യം കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകള്‍ ആരംഭിക്കുമ്പോഴുള്ള കോവിഡ് ഭീഷണിയെ നേരിടല്‍ ; ആദ്യ പരീക്ഷണങ്ങള്‍ വിജയം

ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലും കോവിഡ് രോഗികളെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സ്‌നിഫര്‍ നായകളെ വിന്യസിക്കും; ലക്ഷ്യം കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകള്‍ ആരംഭിക്കുമ്പോഴുള്ള കോവിഡ് ഭീഷണിയെ നേരിടല്‍ ; ആദ്യ പരീക്ഷണങ്ങള്‍ വിജയം
ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലും കോവിഡ് രോഗികളെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സ്‌നിഫര്‍ നായകളെ വിന്യസിക്കാന്‍ ആലോചന തിരുതകൃതിയെന്ന് റിപ്പോര്‍ട്ട്. കോവിഡിന് ശേഷം രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്ന് അന്താരാഷ്ട്ര യാത്രകള്‍ സാധാരണ നിലയിലാകുമ്പോള്‍ വിദേശത്ത് നിന്നുമെത്തിയേക്കാവുന്ന കോവിഡ് ബാധിതരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഇത്തരം നായകളെ പ്രയോജനപ്പെടുത്താനുള്ള ആദ്യ പരീക്ഷണങ്ങള്‍ വിജയിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇത്തരം പരീക്ഷണങ്ങള്‍ യുകെ അടക്കമുള്ള ചില രാജ്യങ്ങളില്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവില്‍ ഇതേ രീതിയിലുള്ള പരീക്ഷണങ്ങള്‍ ഓസ്‌ട്രേലിയയിലും ആരംഭിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് അഡലെയ്ഡ്, ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ വിക്ടോറിയയിലെ നാഷണല്‍ ഡിറ്റെക്ടര്‍ ഡോഗ് പ്രോഗ്രാം ഫെസിലിറ്റി എന്നിവ സഹകരിച്ചാണ് പുതിയ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ അല്ലെങ്കില്‍ ഇന്‍ക്യുബേഷന്‍ പിരിയഡിലുള്ള കോവിഡ് രോഗികളെയും തിരിച്ചറിയാന്‍ സ്‌നിഫര്‍ നായകള്‍ക്ക് സാധിക്കുമെന്ന് ഇത് സംബന്ധിച്ച പരീക്ഷണങ്ങൡലൂടെ സ്ഥിരീകരിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് രോഗികളെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യക്ക് തുല്യമായ വിധത്തിലാണ് ഈ അവസരത്തില്‍ നായകളുടെ മൂക്ക് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെ ഈ സേവനത്തിനായി എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഹോസ്പിറ്റലുകളിലും ഹോട്ടല്‍ ക്വാറന്റൈന്‍ ഫെസിലിറ്റികളിലും പ്രയോജനപ്പെടുത്താമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

നായകള്‍ക്ക് ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിന് മനുഷ്യനേക്കാള്‍ ഒരു ലക്ഷം ഇരട്ടി കഴിവുണ്ടെന്നതിനാല്‍ മയക്കുമരുന്നുകളും സ്ഫോടന വസ്തുക്കളും കണ്ടെത്തുന്നതിന് നായകളെ കാലങ്ങളായി ഉപയോഗിച്ച് വരുന്നുണ്ട്. അവയുടെ ഈ കഴിവ് കോവിഡ് രോഗികളെ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനാണ് പുതിയ നീക്കം.അടുത്തിടെ നടത്തിയ ഒരു ഗവേഷണം അനുസരിച്ച് സ്പാനിയല്‍സ്, റിട്രീവേര്‍സ് തുടങ്ങിയ ചില പ്രത്യേക തരത്തിലുള്ള നായകള്‍ക്ക് കാന്‍സര്‍, മലേറിയ, പാര്‍ക്കിന്‍സന്‍സ് തുടങ്ങി രോഗങ്ങള്‍ ബാധിച്ചവര്‍ പുറപ്പെടുവിപ്പിക്കുന്ന പ്രത്യേക ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.



Other News in this category



4malayalees Recommends