മെല്‍ബണിലെ വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ക്വീന്‍സ്ലാന്‍ഡ് ; മേയ് 11 മുതല്‍ ഇവിടെ ചെലവഴിച്ച ക്വീന്‍സ്ലാന്‍ഡുകാര്‍ സ്വദേശത്തേക്ക് തിരിച്ച് വരുമ്പോള്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍

മെല്‍ബണിലെ വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ക്വീന്‍സ്ലാന്‍ഡ് ; മേയ് 11 മുതല്‍ ഇവിടെ ചെലവഴിച്ച ക്വീന്‍സ്ലാന്‍ഡുകാര്‍ സ്വദേശത്തേക്ക് തിരിച്ച് വരുമ്പോള്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍
കോവിഡ് ഭീഷണിയുള്ള മെല്‍ബണിലെ വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ക്വീന്‍സ്ലാന്‍ഡ് രംഗത്തെത്തി. മെല്‍ബണിലെ ഈ ഏരിയയില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണീ മുന്നറിയിപ്പ്. മെല്‍ബണിലെ സിറ്റി ഓഫ് വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ കോവിഡിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ത്തുന്ന പ്രദേശമാണെന്നാണ് ചൊവ്വാഴ്ച ക്വീന്‍സ്ലാന്‍ഡിലെ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ഇറക്കിയ പ്രസ്താവനയിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വിക്ടോറിയന്‍ അധികൃതര്‍ നാല് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്നാണ് ക്വീന്‍സ്ലാന്‍ഡ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. ജീനറ്റ് യംഗ് പറയുന്നത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട ക്ലസ്റ്ററില്‍ ഒമ്പത് കേസുകളാണുണ്ടായിരിക്കുന്നത്. ഇതിനാല്‍ മുന്‍കരുതലുകളെടുക്കാന്‍ ക്വീന്‍സ്ലാന്‍ഡ് നിര്‍ബന്ധിതമായിരിക്കുന്നുവെന്നും യംഗ് വ്യക്തമാക്കുന്നു. മേയ് 11 മുതല്‍ മെല്‍ബണിലെ ഹോട്ട്‌സ്‌പോട്ട് ഏരിയയില്‍ ചെലവഴിച്ചവര്‍ ക്വീന്‍സ്ലാന്‍ഡിലേക്ക് വരുകയാണെങ്കില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് ക്വീന്‍സ്ലാന്‍ഡ് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ വിക്ടോറിയയില്‍ നിന്നും ക്വീന്‍സ്ലാന്‍ഡിലേക്ക് വരുന്നവര്‍ക്കെല്ലാം നിര്‍ബന്ധമായും ബോര്‍ഡര്‍ പാസുണ്ടായിരിക്കണമെന്ന നിബന്ധനയും നിലവില്‍ വന്നിട്ടുണ്ട്. മേയ് 11 മുതല്‍ വിറ്റില്‍സീയിലുണ്ടായിരുന്നവരും ക്വീന്‍സ്ലാന്‍ഡുകാരല്ലാത്തവരുമായവരെ ക്വീന്‍സ്ലാന്‍ഡിലേക്ക് നിലവില്‍ പ്രവേശിപ്പിക്കില്ലെന്ന നിബന്ധനയും നിലവിലുണ്ട്. ഇക്കാര്യത്തില്‍ ഇളവുകളുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.


Other News in this category



4malayalees Recommends