എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തം; കാരണം വിക്ടോറിയയിലെ സ്‌പോര്‍ടിംഗ് ഇവന്റില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തത്; ഈ ഇവന്റില്‍ പങ്കെടുത്ത എന്‍എസ്ഡബ്ല്യൂവിലെ ടൂലെബക് ക്ലബിലുളളവര്‍ ഐസൊലേഷനില്‍ പോകാന്‍ മുന്നറിയിപ്പ്

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തം;  കാരണം വിക്ടോറിയയിലെ സ്‌പോര്‍ടിംഗ് ഇവന്റില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തത്; ഈ ഇവന്റില്‍ പങ്കെടുത്ത എന്‍എസ്ഡബ്ല്യൂവിലെ ടൂലെബക് ക്ലബിലുളളവര്‍ ഐസൊലേഷനില്‍ പോകാന്‍ മുന്നറിയിപ്പ്
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തമായി. വിക്ടോറിയയിലെ രോഗബാധയുമായി ബന്ധപ്പെട്ടാണീ മുന്നറിയിപ്പ്. വിക്ടോറിയയില്‍ വളരുന്ന വൈറസ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് എന്‍എസ്ഡബ്ല്യൂ സ്‌പോര്‍ട്ടിംഗ് ക്ലബിനാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് അടിയന്തിര മുന്നറിയിപ്പേകിയിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവിലെ പടിഞ്ഞാറന്‍ റിവെറിനെ റീജിയണിലെ ടൂലെബകിലാണീ ക്ലബ് സ്ഥിതി ചെയ്യുന്നത്. മേയ് 22 ശനിയാഴ്ച വിക്ടോറിയയിലെ കോഹുനയിലെ സ്‌പോര്‍ടിംഗ് ഇവന്റില്‍ ഉച്ചക്കും വൈകുന്നേരം പങ്കെടുത്തവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ടൂലെബകും കോഹുനയും ഇരു സ്‌റ്റേറ്റുകളിലുമായി മുറേ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. കോഹുനയില്‍ നിന്നും 140 കിലോമീറ്റര്‍ അകലത്തിലാണ് ടൂലെബക് സ്ഥിതി ചെയ്യുന്നത്. മെല്‍ബണില്‍ നിന്നും 300 കിലോമീറ്റര്‍ വടക്ക് മാറി മുറേ വാലി ഹൈവേയിലാണ് കോഹുന സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ചത്തെ ഇവന്റില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മുന്നറിയിപ്പേകുന്നത്.

ഇതിനാല്‍ ഈ ഇവന്റില്‍ പങ്കെടുത്ത എന്‍എസ്ഡബ്ല്യൂക്കാര്‍ നിര്‍ബന്ധമായും ഉടനടി സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നും ഇത് സംബന്ധിച്ച എന്‍എസ്ഡബ്ല്യൂ ഹെല്‍ത്തിന്റെ അടുത്ത മുന്നറിയിപ്പിനായി കാതോര്‍ക്കണമെന്നുമാണ് നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ഇവിടെ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനോടുള്ള ജനസഹകരണത്തില്‍ ആരോഗ്യ അധികൃതര്‍ കൃതജ്ഞത പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

Other News in this category



4malayalees Recommends