ഒമാനില്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു മണിവരെ ലോക്ക്ഡൗണ്‍
ഒമാനില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവ് കണക്കിലെടുത്ത് വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.
ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും.
ലോക്ക്ഡൗണ്‍ കാലയളവില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വലിയ പെരുന്നാളിനോടനുബന്ധിച്ചുവരുന്ന അവധി ദിവസങ്ങളില്‍ (അറബി മാസം ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ) യാത്രകളും ഒത്തുചേരലുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും പെരുനാള്‍ നമസ്!കാരവും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനവും പൂര്‍ണ്ണമായി നിര്‍ത്തിവെക്കാനും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.