കോവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു

കോവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു
കോവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി പരേതനായ വാളുവെട്ടിക്കല്‍ ചാക്കോയുടെ മകന്‍ ബിനു ചാക്കോ (44) ആണ് കോവിഡ് ബാധിച്ച് ഖൗല ആശുപത്രിയില്‍ മരിച്ചത്.

മൃതശരീരം ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. മാതാവ്: ചീരംവേലില്‍ മറിയാമ്മ. ഭാര്യ: ജോമി മേനാംതുണ്ടത്തില്‍ (കോട്ടയം കൊഴുവനാല്‍) മക്കള്‍: ജോബിന്‍,ജലിന്‍.സഹോദരങ്ങള്‍:റിജോ, ബിന്ദു.

Other News in this category



4malayalees Recommends