ഒമാന്‍ ഭരണാധികാരി നാളെ സൗദിയിലേക്ക്

ഒമാന്‍ ഭരണാധികാരി നാളെ സൗദിയിലേക്ക്
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണം സ്വീകരിച്ച് നാളെ ഞായറാഴ്ച ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് സൗദി അറേബ്യ സന്ദര്‍ശിക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.

ഒമാന്റെ ഭരണമേറ്റെടുത്തതിന് ശേഷം സൗദിയിലേക്കുള്ള ഹൈതം ബിന്‍ താരിഖിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

Other News in this category



4malayalees Recommends