ഒമാനിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി
മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ ഗാലയിലെ ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഗാല പ്രദേശത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീ നിയന്ത്രിക്കുവാന്‍ സാധിച്ചുവെന്നും കെട്ടിടത്തില്‍ നിന്നും 15 പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 15 പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അറിയിപ്പില്‍ പറയുന്നു.