ഒമാനില്‍ സായാഹ്ന ലോക്ക്ഡൗണ്‍

ഒമാനില്‍ സായാഹ്ന ലോക്ക്ഡൗണ്‍
ഒമാനില്‍ വലിയ പെരുന്നാള്‍ അവധി ദിവസങ്ങളിലെ കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള സായാഹ്ന ലോക്ഡൗണ്‍ നിലവില്‍ വരും. വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഒപ്പം സഞ്ചാരവിലക്കും പ്രാബല്ല്യത്തിലുണ്ടാകും. ഒമാനില്‍ ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്ല്യത്തിലുണ്ടാവുക. ഇതില്‍ പെരുന്നാള്‍ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും സമ്പൂര്‍ണ അടച്ചിടലായിരിക്കും. ബലിപെരുന്നാള്‍ പ്രാര്‍ഥനകള്‍ക്കും പരമ്പരാഗത പെരുന്നാള്‍ ചന്തകള്‍ക്കും സുപ്രീം കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് വിമാനയാത്രക്കാര്‍ക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്‌സ് കമ്പനി അറിയിച്ചു. യാത്രാ രേഖകള്‍ കാണിച്ചാല്‍ മതിയാകും.

Other News in this category



4malayalees Recommends