ഒമാനില്‍ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

ഒമാനില്‍ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി
ഒമാനില്‍ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. രോഗബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍ രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്.

ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിന് മുന്‍ഗണനയുള്ള വിഭാഗങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ ആദ്യ ആഴ്ച്ച മുതല്‍ രാജ്യത്തെ അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനും തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Other News in this category



4malayalees Recommends