സ്‌പോണ്‍സറുടെ വീട്ടില്‍ മോഷണം ; പ്രവാസി വനിത പിടിയില്‍

സ്‌പോണ്‍സറുടെ വീട്ടില്‍ മോഷണം ; പ്രവാസി വനിത പിടിയില്‍
ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍. ഒരു വീട്ടില്‍ ജോലിക്കു നിന്നിരുന്ന ആഫ്രിക്കന്‍ വനിതയാണ് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്!ക്കാനും ഇവര്‍ ശ്രമിച്ചു.

വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അല്‍ദാഖിലിയ പോലീസ് കമാന്‍ഡ് ആഫ്രിക്കന്‍ വനിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോഷണത്തിന് ശേഷം രാജ്യം വിടുന്നതിനു മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ ഉള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends