ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമാനിലെ പല ഇന്ത്യന്‍ സ്‌കൂളുകളും പൂര്‍ണമായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. അല്‍ ഗുബ്‌റ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി ക്ലാസുകളും ആറ് മുതല്‍ 12വരെ ക്ലാസുകളും നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കി അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഈ മാസം 17മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അഞ്ച് മുതല്‍ എട്ടുവരെ ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ വീതം നടത്താനാണ് പദ്ധതി. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍, വാദീ കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവയും രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് സംബന്ധമായ അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Other News in this category



4malayalees Recommends