രണ്ടുവര്‍ഷമായി നിര്‍ത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവല്‍ തിരിച്ചുവരുന്നു

രണ്ടുവര്‍ഷമായി നിര്‍ത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവല്‍ തിരിച്ചുവരുന്നു
ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവല്‍ തിരിച്ചു വരുന്നു. രണ്ടു വര്‍ഷമായി നിര്‍ത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവല്‍ 2022 ജനുവരിയില്‍ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മസ്‌കത്ത് ഫെസ്റ്റിവല്‍ നടന്നിരുന്നില്ല. എല്ലാ വര്‍ഷവും ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മസ്‌കത്ത് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ ഒഴിവാക്കിയത്. മുന്‍ വര്‍ഷം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തെ തുടന്നു മസ്‌കത്ത് ഫെസ്റ്റിവല്‍ ഒഴിവാക്കുകയായിരുന്നു. ചരിത്രവും പാരമ്പര്യവും കലകളും ഭക്ഷണവും ആഘോഷിക്കുന്ന ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവല്‍ 2022 തുടക്കത്തില്‍ വിപുലമായ രീതിയില്‍ നടത്തും

Other News in this category



4malayalees Recommends