റോയല്‍ ഒമാന്‍ നേവിയുടെ കപ്പല്‍ അന്താരാഷ്ട്ര യാത്ര തുടങ്ങി

റോയല്‍ ഒമാന്‍ നേവിയുടെ കപ്പല്‍  അന്താരാഷ്ട്ര യാത്ര തുടങ്ങി
റോയല്‍ ഒമാന്‍ നേവിയുടെ കപ്പല്‍ 'ഷബാബ് ഒമാന്‍ രണ്ട്' അന്താരാഷ്ട്ര യാത്രക്കായി പുറപ്പെട്ടു. ലോകത്തിന് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കാനും ഒമാനി നാഗരികതയെ വിവിധ ലോക സമൂഹങ്ങള്‍ക്ക് പരിചയപ്പെടുപ്പെടുത്തുന്നതുമാണ് കപ്പലിന്റെ ദൗത്യം. കപ്പലിന്റെ യാത്രയയപ്പ് ചടങ്ങില്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍ സെയ്ദ് അധ്യക്ഷതവഹിച്ചു. ഒമാനില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ കുവൈത്തിലെ അല്‍ ഷുവൈഖ് തുറമുഖത്താണ് ആദ്യം എത്തുക. തുടര്‍ന്ന് നിരവധി ലോക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ബാക്കിയുള്ള ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് സൗദി അറേബ്യയിലെ ദമാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തേക്ക് യാത്ര തിരിക്കും. പിന്നീട് രണ്ട് ദിവസത്തെ യാത്രക്കായി ബഹറൈനിലെത്തും. ഇവിടെ നിന്നും 17ന് തിരിക്കുന്ന കപ്പല്‍ ഖത്തറിലെ ദോഹ തുറമുഖത്താണ് എത്തിച്ചേരുക. കപ്പല്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ ഒന്നുവരെ ദുബൈ ഹാര്‍ബറില്‍ നങ്കൂരമിടും.ദുബൈ എകസ്‌പോയിലും പങ്കാളികളാകും.

Other News in this category



4malayalees Recommends