പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒമാന്‍

പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒമാന്‍
പള്ളികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി ഒമാന്‍. മതകാര്യ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പള്ളികളിലെത്തുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം. പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കുമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി

Other News in this category



4malayalees Recommends