ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി

ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി
ഒമാനില്‍ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങി. ഫൈസര്‍ബയോടെക് വാക്‌സിനാണ് മൂന്നാംഡോസായി നല്‍കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് അറിയിച്ചു.

രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയ 12 വയസും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവര്‍, അവയവം മാറ്റിവെക്കല്‍, എച്ച്.ഐ.വി ബാധിതര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇതിനകം തന്നെ വിവിധ ഗവര്‍ണറേറ്റുകളില്‍ മറ്റ് വിഭാഗകാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നല്‍കി തുടങ്ങിയത്.

Other News in this category



4malayalees Recommends