യുഎന്‍ അംഗത്വം നേടിയതിന്റെ 50ാം വാര്‍ഷികാഘോഷ ഭാഗമായി ഒമാന്‍ സ്റ്റാമ്പ് പുറത്തിറക്കി

യുഎന്‍ അംഗത്വം നേടിയതിന്റെ 50ാം വാര്‍ഷികാഘോഷ ഭാഗമായി ഒമാന്‍ സ്റ്റാമ്പ് പുറത്തിറക്കി
ഐക്യരാഷ്ട്ര സഭയില്‍ ഒമാന്‍ അംഗത്വം നേടിയതിന്റെ 50ാം വാര്‍ഷികാഘോഷ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയം ഒമാന്‍ പോസ്റ്റുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനിയര്‍ സൈദ് ഹമൗദ് അല്‍ മവാലി, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിമാര്‍, ഒമാന്‍ പോസ്റ്റിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 131ാമത്തെ അംഗരാജ്യമെന്ന നിലയില്‍ 1971 ഒക്ടോബര്‍ എട്ടിനാണ് ഐക്യരാഷ്ട്രസഭയില്‍ ഒമാന്‍ അംഗത്വം നേടുന്നത്.

Other News in this category



4malayalees Recommends