ഒമാന്‍ ദേശീയ ദിനം: പരേഡിന് സുല്‍ത്താന്‍ നേതൃത്വം നല്‍കും

ഒമാന്‍ ദേശീയ ദിനം: പരേഡിന് സുല്‍ത്താന്‍ നേതൃത്വം നല്‍കും
ഒമാന്റെ 51ാമത് ദേശീയ ദിനാഘോഷ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് നേതൃത്വം നല്‍കും. അല്‍മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക. സുല്‍ത്താന്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്.

കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു. റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ്, റോയല്‍ നേവി ഓഫ് ഒമാന്‍, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്റെ പ്രത്യേക സേന, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്‌സ്, റോയല്‍ കാവല്‍റി, റോയല്‍ ഗാര്‍ഡ് കാവല്‍റി ഓഫ് ഒമാന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.



Other News in this category



4malayalees Recommends