ഒമാന്‍ ഭരണാധികാരിയും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഒമാന്‍ ഭരണാധികാരിയും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം ആരംഭിച്ചു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ഇന്നും നാളെയുമാണ് ഒമാന്‍ ഭരണാധികാരിയുടെ ഖത്തര്‍ സന്ദര്‍ശനം. ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയാകും. വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വിവിധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ എന്നിവരും സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.

Other News in this category



4malayalees Recommends