സവര്‍ണ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചില്ല, പിരിച്ചുവിട്ട പാചകക്കാരിയെ തിരിച്ചെടുത്ത് സ്‌കൂള്‍

സവര്‍ണ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചില്ല, പിരിച്ചുവിട്ട പാചകക്കാരിയെ തിരിച്ചെടുത്ത് സ്‌കൂള്‍

ജാതിയധിക്ഷേപത്തിന്റെ പേരില്‍ പിരിച്ചു വിട്ട ദളിതയായ പാചകക്കാരിയെ തിരിച്ചെടുത്ത് ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂള്‍. പാചകക്കാരി ദളിതയായതിനാല്‍ സവര്‍ണരായ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.


ഉത്തരാഖണ്ഡിലെ സുഖിദാംഗിലുള്ള സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. പാചകക്കാരിയായ സുനിതാദേവിയ്‌ക്കെതിരെയായിരുന്നു നടപടി. സവര്‍ണ വിദ്യാര്‍ത്ഥികള്‍ ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ ഇവരെ പിരിച്ചു വിട്ടത്.

പാചകക്കാരിയായ സുനിതാദേവിയെ പിരിച്ചു വിട്ടതിന് പിന്നാലെ പൊലീസ് 31 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജാതീയപരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്‌കൂളിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സുനിതാദേവിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പട്ടികജാതി പട്ടികവകുപ്പ് കമ്മീഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ വ്യാപകമായതിന് പിന്നാലെയാണ് ഇവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Other News in this category



4malayalees Recommends