കോവിഡിനെ കീഴടക്കാന്‍ മിഠായി ; വായിലൂടേയും മൂക്കിലൂടേയും തൊണ്ടയിലൂടേയും എത്തുന്ന വൈറസിനെ കൊല്ലാന്‍ കൊറോണ ഗാര്‍ഡ് മതിയെന്ന് ഡോക്ടര്‍

കോവിഡിനെ കീഴടക്കാന്‍ മിഠായി ; വായിലൂടേയും മൂക്കിലൂടേയും തൊണ്ടയിലൂടേയും എത്തുന്ന വൈറസിനെ കൊല്ലാന്‍ കൊറോണ ഗാര്‍ഡ് മതിയെന്ന് ഡോക്ടര്‍
കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ വാക്‌സീനാണ് ആകെയുള്ള ആയുധം. വാക്‌സീനെടുത്തുവെന്ന ധൈര്യത്തിലാണു നമ്മില്‍ പലരും പുറത്തിറങ്ങുന്നതു തന്നെ. ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളെ കൊല്ലാന്‍ വെറുമൊരു മിഠായിക്കു കഴിയുമെന്ന പ്രതീക്ഷയാണ് പുറത്തുവരുന്നത്.

ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെഎം ചെറിയാനാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനം മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. മിഠായിയുടെ അതേ ചേരുവയില്‍ നേസല്‍ സ്‌പ്രെയും മൗത്ത് വാഷും കെഎം ചെറിയാന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാനം. വൈറസിന്റെ കൊഴുപ്പടങ്ങിയ പുറംതൊലി വെളിച്ചെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തില്‍ അലിഞ്ഞുചേരും. ഇതോടെ വൈറസ് ചാവും. വായിലൂടെയും മൂക്കിലൂടെയും തൊണ്ടയിലെത്തുന്ന വൈറസിനെ കോറോണ ഗാര്‍ഡെന്ന മിഠായി കഴിക്കുന്നതു വഴി നശിപ്പിക്കുന്നത് ഇങ്ങനെയാണ്.

Other News in this category



4malayalees Recommends