റഷ്യ അക്രമിക്കുന്നത് ഉക്രെയിനെ, തിരിച്ചടി നേരിടുന്നത് ബ്രിട്ടനില്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍! പെട്രോള്‍, എനര്‍ജി ബില്ലുകള്‍ കുതിച്ചുയരും; ഹോള്‍സെയില്‍ ഗ്യാസ് വില കുതിക്കുന്നു, എണ്ണവില 100 ഡോളറില്‍; ജീവിതം വീണ്ടും ഞെരുക്കത്തിലേക്ക്

റഷ്യ അക്രമിക്കുന്നത് ഉക്രെയിനെ, തിരിച്ചടി നേരിടുന്നത് ബ്രിട്ടനില്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍! പെട്രോള്‍, എനര്‍ജി ബില്ലുകള്‍ കുതിച്ചുയരും; ഹോള്‍സെയില്‍ ഗ്യാസ് വില കുതിക്കുന്നു, എണ്ണവില 100 ഡോളറില്‍; ജീവിതം വീണ്ടും ഞെരുക്കത്തിലേക്ക്

പുടിന്‍ ഉക്രെയിനെതിരായ യുദ്ധം പ്രഖ്യാപിച്ചതോടെ ബ്രിട്ടനില്‍ ജനജീവിതം വീണ്ടും ദുസ്സഹമാകും. പെട്രോള്‍, എനര്‍ജി വിലകള്‍ കുതിച്ചുയരുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് യുദ്ധത്തിന്റെ അന്തരീക്ഷം ജീവിതങ്ങളില്‍ കാര്‍മേഘങ്ങള്‍ വീഴ്ത്തുന്നത്.


മാസങ്ങള്‍ നീണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവിലാണ് റഷ്യ ഉക്രെയിനില്‍ മിസൈല്‍ അക്രമണം ആരംഭിച്ചത്. അധിനിവേശത്തിന്റെ തിരിച്ചടിയെന്നോണം എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഹോള്‍സെയില്‍ ഗ്യാസ് വില 34% വര്‍ദ്ധിച്ചു. യുകെയിലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് 3.88% താഴ്ന്നാണ് ക്ലോസ് ചെയ്തത്.

വില വര്‍ദ്ധനവ് ഇപ്പോള്‍ തന്നെ സമ്മര്‍ദത്തിലായ ജനങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കും. കാറില്‍ ഇന്ധനം നിറയ്ക്കുന്നതില്‍ മുതല്‍ എനര്‍ജി ബില്ലുകളിലും, അവശ്യ സാധനങ്ങളുടെ വിലയിലും മാറ്റം പ്രകടമാകും. ലോകത്തിലെ ഏറ്റവും എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നാണ് റഷ്യ.


ഉക്രെയിന്‍ പ്രതിസന്ധി രൂപപ്പെട്ടതോടെ എണ്ണ വിതരണത്തിലും, വിലയിലും ഏത് വിധത്തില്‍ പ്രതിധ്വനിക്കുമെന്നത് ചോദ്യമായി ഉയരുന്നു. ഈ വര്‍ഷം ഇതിനകം എണ്ണ വില ബാരലിന് 30 ഡോളറിലേറെ വര്‍ദ്ധിച്ച് കഴിഞ്ഞു. വില വര്‍ദ്ധന ബ്രിട്ടനിലെ പമ്പുകളിലേക്കും അടുത്ത് തന്നെ വ്യാപിക്കുമെന്നാണ് സൂചന. പെട്രോള്‍ വില ലിറ്ററിന് 1.70 പൗണ്ടിലേക്ക് ഉയരുമെന്ന് ആര്‍എസി പ്രവചിച്ച് കഴിഞ്ഞു.

വീട്ടിലേക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലും ക്ഷാമം നേരിടാമെന്നാണ് മുന്നറിയിപ്പ്. റഷ്യയും, ഉക്രെയിനുമാണ് ഗോതമ്പിന്റെ ഏറ്റവും ഉയര്‍ന്ന ഉത്പാദകര്‍. ഇതിനെ ബാധിച്ചാല്‍ ബ്രെഡ് മുതല്‍ ബിയര്‍ ഉത്പാദനം വരെ പ്രശ്‌നത്തിലാകും

Other News in this category



4malayalees Recommends