ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ഏറ്റുവിളിച്ചു , മോദിയ്ക്ക് ജയ് വിളിച്ചപ്പോള്‍ മിണ്ടാതിരുന്നു ; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരാണെന്ന് പ്രതിപക്ഷം ; വീഡിയോ ചര്‍ച്ചയാകുന്നു

ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ഏറ്റുവിളിച്ചു , മോദിയ്ക്ക് ജയ് വിളിച്ചപ്പോള്‍ മിണ്ടാതിരുന്നു ; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരാണെന്ന് പ്രതിപക്ഷം ; വീഡിയോ ചര്‍ച്ചയാകുന്നു
യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യ. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നത് പുരോഗമിയ്ക്കുകയാണ്. മുംബൈയിലും ഡല്‍ഹിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. അതിനിടെ യുക്രേയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരുമുണ്ട്.

ഇത്തരത്തില്‍ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഒരു വീഡിയോയാണ് ചര്‍ച്ചയാവുന്നത്. ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും, മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്.

വിദ്യാസമ്പന്നരായ വിദ്യാര്‍ഥികളായത് കൊണ്ടാണ് മോദിക്ക് ജയ് വിളിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.

യുക്രെയ്‌നില്‍ നിന്നും രക്ഷപ്പെട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. .യുക്രെയ്‌നിലെ എംബസിയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്നും സഹായം ലഭിച്ചില്ലെന്നും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു.

എന്നാല്‍ കേന്ദ്രം സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു അനുകൂല വാദവും ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends