ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചു, നിങ്ങളുടെ പെട്രോള്‍ നിറയ്ക്കലിനെ ഏത് വിധത്തില്‍ സ്വാധീനിക്കും? എത്ര പൗണ്ട് വരെ ലാഭിക്കാം? ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നടപടി എങ്ങിനെ ഗുണം ചെയ്യും?

ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചു, നിങ്ങളുടെ പെട്രോള്‍ നിറയ്ക്കലിനെ ഏത് വിധത്തില്‍ സ്വാധീനിക്കും? എത്ര പൗണ്ട് വരെ ലാഭിക്കാം? ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നടപടി എങ്ങിനെ ഗുണം ചെയ്യും?

പെട്രോള്‍, ഡീസല്‍ വിലകളില്‍ 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുന്നതായി ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് പല ഭാഗങ്ങളിലും പ്രാബല്യത്തിലും വന്നുകഴിഞ്ഞു. കുതിച്ചുയരുന്ന ഇന്ധന ചെലവില്‍ നിന്നും ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമേകാനാണ് ഈ നടപടി.


പെട്രോളും, ഡീസലും, വാഹനത്തിനുള്ള മറ്റ് ഇന്ധനങ്ങളും, ഹീറ്റിംഗിനുമായി സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയാണ് ഫ്യുവല്‍ ഡ്യൂട്ടി. പെട്രോളിനും, ഡീസലിനും കഴിഞ്ഞ 11 വര്‍ഷമായി ലിറ്ററിന് 58 പെന്‍സാണ് ഈ നികുതി. ഇതിന് പുറമെ 20% വാറ്റും ഈടാക്കുന്നുണ്ട്. പെട്രോളിന്റെ വിലയില്‍ കാല്‍ശതമാനവും ഫ്യുവല്‍ ഡ്യൂട്ടിയാണ്. സര്‍ക്കാരിന് 2019-20 വര്‍ഷത്തില്‍ 28 ബില്ല്യണ്‍ പൗണ്ടാണ് ഇത് നേടിക്കൊടുത്തത്.

ഫ്യുവല്‍ ഡ്യൂട്ടിയില്‍ 5 പെന്‍സ് കുറവ് വരുത്തിയതോടെ 55 ലിറ്റര്‍ ടാങ്കുള്ള ശരാശരി ഫാമിലി കാര്‍ നിറയ്ക്കാന്‍ 3.30 പൗണ്ട് കുറവ് വരുമെന്ന് ആര്‍എസി വ്യക്തമാക്കി. പമ്പ് നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് നടപടി സ്വീകരിക്കാന്‍ സമ്മര്‍ദം ഉയര്‍ന്നത്. മാര്‍ച്ച് 20 ഞായറാഴ്ച പെട്രോള്‍ 1.67 പൗണ്ടും, ഡീസലിന് 1.79 പൗണ്ടുമായിരുന്നു വില.

ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിനൊപ്പം ഇന്ധന വിലയും കുതിച്ചുയരുകയാണ്. മഹാമാരി കാലത്ത് കുറഞ്ഞുനിന്ന ശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതോടെ ഇന്ധനത്തിന് ആവശ്യമേറുകയും വില ഉയരുകയും ചെയ്തു.

ഇതിനിടയില്‍ ഉക്രെയിനില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധവും പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ എണ്ണ ഇറക്കുമതി സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കാനാണ് യുകെയുടെ നീക്കം. ഇത്തരം നീക്കങ്ങള്‍ക്ക് വില നല്‍കേണ്ടി വരുമെന്ന് സുനാക് വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends