കോമണ്‍വെല്‍ത്തില്‍ അടുപ്പിച്ചു നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എലിസബത്ത് രാജ്ഞി അയച്ച വില്യമും കെയ്റ്റും പരാജയപ്പെട്ടു ; കോമണ്‍ വെല്‍ത്ത് ഉപേക്ഷിച്ച് റിപ്പബ്ലിക്കാവുന്നുവെന്ന് തുറന്നുപറഞ്ഞ് ജമൈക്കന്‍ പ്രധാനമന്ത്രി

കോമണ്‍വെല്‍ത്തില്‍ അടുപ്പിച്ചു നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എലിസബത്ത് രാജ്ഞി അയച്ച വില്യമും കെയ്റ്റും പരാജയപ്പെട്ടു ; കോമണ്‍ വെല്‍ത്ത് ഉപേക്ഷിച്ച് റിപ്പബ്ലിക്കാവുന്നുവെന്ന് തുറന്നുപറഞ്ഞ് ജമൈക്കന്‍ പ്രധാനമന്ത്രി
കരീബിയന്‍ യാത്രയ്ക്കിറങ്ങിയ കെയ്റ്റും വില്യമും വാര്‍ത്തയിലിടം നേടിയിരുന്നു.ഡാന്‍സും കടലിലെ നീന്തലും ഒക്കെയായി ആഘോഷിച്ച ഇരുവരുടേയും യാത്ര ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയമായിരുന്നു.

ബ്രിട്ടീഷ് രാജ്ഞിയെ രാജ്യത്തിന്റെ പരമാധികാരി സ്ഥാനത്ത് നിന്നും മാറ്റി ബാര്‍ബഡോസ് ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയിരുന്നു. ജമൈക്കയിലും മറ്റ് കരീബിയന്‍ രാജ്യങ്ങളിലും ഈ ആവശ്യം ഉയര്‍ന്ിരുന്നു. ഇതോടെ കോമണ്‍വെല്‍ത്തിനെ ചേര്‍ത്തു പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എലിസബത്ത് രാജ്ഞി വില്യമിനേയും കെയ്റ്റിനേയും കരീബിയന്‍ സന്ദര്‍ശനത്തിന് അയച്ചത്. എന്നാല്‍ ബ്രിട്ടീഷ് മൊണാര്‍ക്കിയോടുള്ള വിയോജിപ്പറിയിച്ച് ജമൈക്കന്‍ പ്രധാനമന്ത്രി രംഗത്തെത്തി.


പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ വില്യമിനും കെയ്റ്റിനേയും രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിഹരിക്കാത്ത പ്രശ്‌നങ്ങളുണ്ടെന്നും പരിഹാര പ്രശ്‌നങ്ങള്‍ക്കായി രാജ്യം തികഞ്ഞ സ്വാതന്ത്ര്യത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമൈക്കന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വതന്ത്ര്യ റിപ്പബ്ലിക്കാകണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഈ വര്‍ഷാവസാനം വിഷയത്തില്‍ റഫറണ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏതായാലും വില്യമും കെയ്റ്റും യാത്ര ചെയ്ത സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. മാസ്‌ക് ധരിക്കാത്ത വിവാദം ഉള്‍പ്പെടെ ഉയര്‍ന്നുവന്നിരുന്നു.

Other News in this category



4malayalees Recommends