ഋഷി സുനാകിന്റെ മിനി-ബജറ്റ്; ആര് ചിരിച്ചു, ആരെല്ലാം കരഞ്ഞു; ഡ്രൈവര്‍മാരും, ജോലിക്കാരും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നേട്ടം; യൂണിവേഴ്‌സല്‍ ക്രെഡിറ്റും, ബെനഫിറ്റുമുള്ളവരും, പെന്‍ഷന്‍കാരും, എനര്‍ജി ഉപയോക്താക്കള്‍ക്കും നിരാശ

ഋഷി സുനാകിന്റെ മിനി-ബജറ്റ്; ആര് ചിരിച്ചു, ആരെല്ലാം കരഞ്ഞു; ഡ്രൈവര്‍മാരും, ജോലിക്കാരും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നേട്ടം; യൂണിവേഴ്‌സല്‍ ക്രെഡിറ്റും, ബെനഫിറ്റുമുള്ളവരും, പെന്‍ഷന്‍കാരും, എനര്‍ജി ഉപയോക്താക്കള്‍ക്കും നിരാശ

ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുന്ന വിവിധ നടപടികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഋഷി സുനാക് മിനി-ബജറ്റ് പ്രഖ്യാപിച്ചത്. ചില അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളും, ബാക്കിയുള്ളവ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളും തന്നെയായിരുന്നു.


കുറഞ്ഞ വേതനമുള്ള ജോലിക്കാര്‍, ബെനഫിറ്റിലുള്ള ആളുകള്‍, യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ഭവന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരെയെല്ലാം സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് സ്പര്‍ശിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സിലെ മാറ്റങ്ങള്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് 330 പൗണ്ട് വരെ നേട്ടം നല്‍കും. ഹോം ഇന്‍സുലേഷന്‍, സോളാര്‍ പാനല്‍ എന്നിവയ്ക്കുള്ള വാറ്റ് നീക്കിയത് ഭവന ഉടമകള്‍ക്ക് ഗുണമാകും.

ആല്‍ക്കഹോളിന്മേലുള്ള ഡ്യൂട്ടി മരവിപ്പിച്ചതോടെ മദ്യത്തിന്റെ വിലയും ഉയരില്ല. ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 1000 പൗണ്ട് ശമ്പള വര്‍ദ്ധനവും ഇതോടൊപ്പം ലഭിക്കും. സിഗററ്റ്, പുകയില ഉത്പന്നങ്ങളുടെ നികുതിയും മരവിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ പെട്ടവരെ വിവിധ തരത്തിലാണ് മിനി ബജറ്റ് ബാധിക്കുന്നത്.

ഫ്യുവല്‍ ഡ്യൂട്ടി 2010ന് ശേഷം ആദ്യമായി വെട്ടിക്കുറച്ചതിന്റെ നേട്ടം ഡ്രൈവര്‍മാര്‍ക്ക് ഇന്ധനം നിറയ്ക്കുമ്പോള്‍ 3.30 പൗണ്ട് വരെ കുറവായി ലഭിക്കും. അതുകൊണ്ട് തന്നെ മിനി ബജറ്റിലെ പ്രധാന ജേതാക്കള്‍ ഡ്രൈവര്‍മാരാണ്. കുറഞ്ഞ വരുമാനക്കാരും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിന്റെ ഹൃദയത്തില്‍ ഇടംപിടിച്ചു

നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കേണ്ട ശമ്പള പരിധി 3000 പൗണ്ട് വര്‍ദ്ധിപ്പിച്ച് 12,500 പൗണ്ടിലേക്ക് എത്തിച്ചത് കുറഞ്ഞ വരുമാനക്കാര്‍ക്ക് അനുകൂലമാണ്. അടുത്ത മാസം മിനിമം വേജ് വര്‍ദ്ധിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് വര്‍ഷത്തില്‍ 1000 പൗണ്ട് ശമ്പള വര്‍ദ്ധനവും സാധ്യമാകും.

ഹൗസ്‌ഹോള്‍ഡ് സപ്പോര്‍ട്ട് ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതായി ചാന്‍സലറുടെ പ്രഖ്യാപനം. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഗുണകരമാകും. ഇത്തരം കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്ലും, ഗ്രോസറികള്‍ക്കും, മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി സൗജന്യമായി ക്യാഷോ, വൗച്ചറുകളോ നല്‍കാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് സാധിക്കും.
Other News in this category



4malayalees Recommends